ബന്ദി കൈമാറ്റം പൂർത്തീകരിച്ചതിന് പിന്നാലെ ഗസ്സ സിറ്റിയിൽ ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം...

വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് ബന്ദി കൈമാറ്റം പൂർത്തീകരിച്ചതിന് പിന്നാലെ ഗസ്സ സിറ്റിയിൽ അഞ്ച് ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം. പുനരധിവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന ഇസ്രായേലി സൈനികരെ സമീപിച്ച ഫലസ്തീനികളെയാണ് സൈന്യം വധിച്ചതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഖാൻ യൂനിസിൽ നടന്ന വെടിവെപ്പിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങൾക്കിടയിലും ഗസ്സ വെടിനിർത്തൽ കരാർ മധ്യപൂർവദേശത്ത് 'ശാശ്വത സമാധാനം' കൊണ്ടുവരുമെന്ന് ഡൊണാൾഡ് ട്രംപ്.
https://www.facebook.com/Malayalivartha