ദേഹമാസകലം നീറി പുകഞ്ഞു, കണ്ണ് തുറക്കാൻ വയ്യ, ക്ലാസ്സ്മുറിയിൽ ഭിതി പരത്തി വിദ്യാര്‍ഥി

ക്ലാസ്സ്മുറിയിൽ നിന്ന് പെപ്പർ സ്പേ പ്രയോഗിച്ചു. അധ്യാപകരും വിദ്യാര്‍ഥികളുമടക്കം ഒമ്പതുപേര്‍ ആശുപത്രിയില്‍. പെപ്പര്‍സ്‌പ്രേ പ്രയോഗിച്ചതിനെ തുടര്‍ന്ന് ഒരു അധ്യാപിക തലകറങ്ങിവീണെന്നാണ് വിവരം. കല്ലിയൂര്‍ പുന്നമൂട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണ് പെപ്പര്‍ സ്‌പ്രേ കൊണ്ടുവന്നത്. റെഡ്‌കോപ് എന്ന് പേരുള്ള പെപ്പര്‍ സ്‌പ്രേയാണ് വിദ്യാര്‍ഥി സ്‌കൂളില്‍ കൊണ്ടുവന്നത്.
വിദ്യാര്‍ഥി ഇത് പ്രയോഗിച്ച് നോക്കുന്ന സമയത്താണ് അധ്യാപകര്‍ ക്ലാസിലേക്ക് കടന്നുവന്നതെന്നാണ് അറിയുന്നത്. ശ്വാസതടസ്സവും മറ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെപ്പര്‍സ്‌പ്രേയുടെ ബോട്ടില്‍ കൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. . ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആറുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha