Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...


ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്


ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്, പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും, 11നാണ് വോട്ടെടുപ്പ്, വോട്ടെ ണ്ണൽ 13ന്


സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു... സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ

യുഎസ് ടിയുടെ ഡി 3 ടെക്‌നോളജി കോൺഫറൻസിന് മുന്നോടിയായി ഗ്ലോബൽ ഡീകോഡ് 2025 ഹാക്കത്തോൺ വിജയികളെ പ്രഖ്യാപിച്ചു...

15 OCTOBER 2025 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഐടി-ഐടി-ബിപിഎം മേഖലയിലെ ഇന്ത്യയിലെ മികച്ച 100 തൊഴിലിടങ്ങളില്‍ ടെക്നോപാര്‍ക്ക് കമ്പനി റിഫ്ളക്ഷന്‍സ്...

നുമെറോസ് ‘എൻ-ഫസ്റ്റ്’ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ...

ആഗോള സംരംഭങ്ങള്‍ക്ക് കരുത്തേകാന്‍ എഐ അധിഷ്ഠിത'മെമ്മോ' പ്‌ളാറ്റ്‌ഫോമുമായി കൊച്ചിയിലെ ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്...

ദേശീയ ക്ഷീരദിനം: മില്‍മ തിരുവനന്തപുരം ഡെയറി പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

ജലസംരക്ഷണം, സാമൂഹിക ഉൾപ്പെടുത്തൽ ഉദ്യമങ്ങൾക്ക് 2025 ലെ ഇന്ത്യൻ സിഎസ്ആർ അവാർഡുകൾ നേടി യുഎസ് ടി: 'ഏറ്റവും സ്വാധീനം ചെലുത്തുന്ന ജലസംരക്ഷണ സംരംഭം’, ‘അംഗ പരിമിതർക്കുള്ള വിദ്യാഭ്യാസ, ആരോഗ്യ, ഉപജീവനമാർഗ സംരംഭങ്ങൾ എന്നിവയാണ് അവാർഡുകൾക്ക് അർഹമായത്...

പ്രമുഖ എ ഐ , ടെക്‌നോളജി ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി സംഘടിപ്പിച്ച ആഗോള ഹാക്കത്തോണിന്റെ അഞ്ചാം പതിപ്പായ ഡീകോഡ് 2025 ന്റെ വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യ, യു എസ്, യു കെ, മെക്സിക്കോ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾക്കായി സംഘടിപ്പിച്ച ഡീക്കോഡിൽ 2,900-ലധികം കോളേജുകളിൽ നിന്നും സർവകലാശാലകളിൽ നിന്നുമായി 6,600-ലധികം ടീമുകളിലായി  25,000 പേർ പങ്കെടുത്തു. 2,600 നൂതന ആശയങ്ങൾ സമർപ്പിക്കപ്പെട്ട മത്സരങ്ങളിൽ പങ്കെടുത്ത ഓരോ രാജ്യത്തിൽ നിന്നുമുള്ള വിജയികളെ കണ്ടെത്തുകയും, അവരിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച ഒരു ആഗോള വിജയിയെ തിരഞ്ഞെടുക്കുകയും ചെയ്തു.

"ലോകത്തിന് ഉപകാരപ്രദമാക്കുന്ന സാങ്കേതിക വിദ്യയിലൂന്നിയുള്ള മികവ് ഡീകോഡിൽ കാണാനായി. ഡാറ്റ, ജെൻ എ ഐ, ഭാവിയുടെ സാങ്കേതികവിദ്യകൾ എന്നിവ അധിഷ്ഠിതമാക്കി ഐടി മേഖലയ്ക്കും സമൂഹത്തിനും ഉപകാരപ്രദമാകുന്ന വിധത്തിൽ പ്രോട്ടോടൈപ്പുകൾക്കപ്പുറം പോയി ഉത്തരവാദിത്തത്തോടെയുള്ളതും, സുരക്ഷിതമായതുമായ സൊല്യൂഷനലുകൾ നിർമ്മിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയാണ് ഇവിടെ ഞങ്ങൾ. ഈ വിദ്യാർത്ഥികൾക്ക് ആവശ്യമായ ദിശാബോധം സൃഷ്ടിക്കാനും, അവരെ ആഗോള സമൂഹവുമായി ബന്ധിപ്പിക്കാനും അവരുടെ നൂതന പദ്ധതികളിൽ ഏറ്റവും മികച്ചത് കണ്ടെത്തുന്നതിനും കഴിഞ്ഞു എന്നത് ഞങ്ങളിൽ ആവേശം ജനിപ്പിക്കുന്നു," യുഎസ് ടി ചീഫ് ടെക്നോളജി ഓഫീസർ നിരഞ്ജൻ രാംസുന്ദർ പറഞ്ഞു.

തിരുവനന്തപുരം കോളേജ് ഒഫ് എഞ്ചിനീയറിങ്ങിൽ നിന്നുള്ള 'പുലിമട' ടീമിലെ അംഗങ്ങളായ അശ്വിൻ പവിത്രൻ, ലിന്റോ ജോമോൻ, എൽസ്റ്റൺ സാവിയോ, അഹരോൺ മാത്യൂസ് എന്നിവരെ  ഇന്ത്യയിലെ വിജയികളായി പ്രഖ്യാപിച്ചു. ഡാറ്റാബേസ്  ടീമംഗങ്ങളായ  ജൂൺ ക്വാൻ ചിൻ, യോങ് ജിയാങ് വൂൺ  എന്നിവർ മലേഷ്യയിൽ നിന്നുള്ള വിജയികളായപ്പോൾ, സേഫ്‌വാക്ക് എ ഐ ടീമിലെ ക്രിസ് കാകോളിസ്, നഥാനിയേൽ ഫിഷർ, സ്വീയറ്റ് ലാറ്റ്‌വിക്ക്, മാരിയോസ് വൊവിഡേസ് എന്നിവർ യു കെ യിൽ നിന്നുള്ള വിജയികളായി. ജാക്ക ടീം അംഗങ്ങളായ ആന്ദ്രേ മാർട്ടിനെസ് ആൽമസാൻ, ജോസ്‌വേ ടാപ്പിയ, എമിലിയോ മാർട്ടിനെസ്, ഡിയേഗോ ആരെക്കിഗാ എന്നിവരെ മലേഷ്യയിൽ നിന്നുള്ള വിജയികളായി തിരഞ്ഞെടുത്തു.   ന്യൂറൽ നാവിഗേറ്റേഴ്‌സ് ടീമിലെ നാഗുർ ഷെരീഫ് ഷെയ്ഖ് (ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി) , വന്ദന രാജ്പാൽ (സ്റ്റീവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ന്യൂ ജേഴ്‌സി) എന്നിവരെ  യു എസിൽ നിന്നുള്ള വിജയികളായി  പ്രഖ്യാപിച്ചു. 

ഓരോ മേഖലയിൽ നിന്നുമുള്ള വിജയികൾ ഗ്രാൻഡ് ജൂറിക്ക് മുമ്പാകെ തങ്ങളുടെ പ്രോജക്ടുകൾ അവതരിപ്പിച്ചു. ഇതേത്തുടർന്ന് യുഎസിൽ നിന്നുള്ള ന്യൂറൽ നാവിഗേറ്റേഴ്‌സ് ടീമിന്റെ എൻട്രിയായ പ്രിസം: പ്രെഡിക്റ്റീവ് ആൻഡ് റിപ്പോർട്ടിംഗ് ഇൻസൈറ്റ്‌സ് വിത്ത് സയൻസ് ആൻഡ് മോഡൽസിനെ ആഗോള വിജയിയായി തിരഞ്ഞെടുത്തു.  ഒക്ടോബർ 16 ന് തിരുവനന്തപുരത്ത് നടക്കുന്ന യുഎസ് ടി യുടെ ഡി3 കോൺഫറൻസിൽ ന്യൂറൽ നാവിഗേറ്റേഴ്‌സ് തങ്ങളുടെ പ്രോജക്റ്റ് അവതരിപ്പിക്കും. ആഗോളതലത്തിൽ വിജയിയായി പ്രഖ്യാപിച്ച ടീമിന് 10,000 യുഎസ് ഡോളറും പ്രാദേശിക വിജയികൾക്ക് സമ്മാനത്തുകയും ലഭിക്കും. ഇന്ത്യ ഹാക്കത്തോണിൽ വിജയിച്ച ടീമിന് മൂന്നു ലക്ഷം രൂപയും ഒന്നാം റണ്ണർ അപ്പിന് രണ്ടു ലക്ഷം രൂപയും രണ്ടാം റണ്ണർ അപ്പിന് ഒരു ലക്ഷം രൂപയും ലഭിക്കും. ഇന്ത്യയിൽ നിന്നുള്ള മുൻനിര ടീമുകളിലെ അംഗങ്ങൾക്ക് യുഎസ് ടിയുടെ ഇന്ത്യ കേന്ദ്രങ്ങളിൽ ഉപാധികളോടെ ജോലി അവസരവും നൽകും.

പത്താം വാർഷികം ആഘോഷിക്കുന്ന ഡി3, യുഎസ് ടി ജീവനക്കാർക്കായുള്ള ഒരു ആഗോള ഒത്തുചേരലാണ്. നവ യുഗ ആശയങ്ങൾ പ്രദർശിപ്പിക്കാനും പങ്കുവയ്ക്കാനുമുള്ള വേദിയാണ്  ഇത്. ഡി3യിൽ ഈ വർഷം, ഹാക്കത്തോണിനെ കൂടാതെ ടെക് എക്‌സ്‌പോ, ഉപഭോക്തൃ പ്രദർശനങ്ങൾ, പ്രോഗ്രാമിംഗ് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡി3 യിൽ പങ്കെടുക്കുന്നവർക്ക് ഐ ടി മേഖലയിലെ ഏറ്റവും മികച്ച പ്രഫഷണലുകളെ കാണാനും സംവദിക്കാനുമുള്ള അവസരമുണ്ടാകും. 

ഡാറ്റ, ഇന്റലിജൻസ്, ക്വാണ്ടം നവീകരണം എന്നിവയുടെ സംഗമം വഴി ആവിഷ്കാരത്തിനും പുനരാവിഷ്കരണത്തിനും ഉപഭോക്തൃമൂല്യത്തിനും വഴിതെളിക്കുന്ന കമ്പനിയുടെ ദൗത്യം അവതരിപ്പിച്ചു കൊണ്ട് യു എസ് ടി ചീഫ്  എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര ഈ വർഷത്തെ ഡി 3 ഗ്ലോബൽ ടെക്‌നോളജി കോൺഫറൻസിൽ  സംസാരിക്കും. എജന്റിക് എഐ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഇന്റലിജന്റ് ഡാറ്റ ഇക്കോസിസ്റ്റംസ് എന്നിവ ഐ ടി മേഖലയിലെ പരിവർത്തനം വേഗത്തിലാക്കുകയും പുതുഅവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന രീതിയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കും. 

“2016 മുതൽ, ഡി3  യു എസ് ടിയുടെ മുൻ നിര ഗ്ലോബൽ ടെക്‌നോളജി സമ്മേളനമായി മാറിയിരിക്കുകയാണ്. ഈ വർഷം പങ്കെടുത്തവർക്ക് പുതിയ സാങ്കേതിക മുന്നേറ്റങ്ങളും നവീകരണങ്ങളും കണ്ടെത്താനും, ഈ മേഖലയിലെ പ്രമുഖരിൽ നിന്ന് വിലപ്പെട്ട അറിവുകൾ നേടാനും മികച്ച അവസരമായിരിക്കും,” എന്ന് യു എസ് ടി പ്രസിഡന്റ് മനു ഗോപിനാഥ് പറഞ്ഞു. “ലോകമെമ്പാടുമുള്ള യു എസ് ടിയുടെ പ്രതിഭകളെ ഒന്നിപ്പിക്കുന്ന ഈ വേദി, ആഗോളതലത്തിലുള്ള സഹകരണത്തെയും ബന്ധങ്ങളെയും കൂടുതൽ ശക്തിപ്പെടുത്തുന്നു," അദ്ദേഹം പറഞ്ഞു. 

നിരഞ്ജൻ റാം, ചീഫ് ടെക്നോളജി ഓഫീസർ, യു എസ് ടി;  ഗ്രെഗ് വില്യംസ്, എഡിറ്റർ-ഇൻ-ചീഫ്, വയേർഡ്; ബർഗസ് കൂപ്പർ, സൈബർ സെക്യൂരിറ്റി സി ഇ ഒ, അദാനി എന്റർപ്രൈസസ് ലിമിറ്റഡ്; ശിവാനി ആർണി, എന്റർപ്രൈസ് സി ഐ എസ് ഒ, മഹീന്ദ്ര ഗ്രൂപ്പ്; ടോണി വെള്ളേക്ക, സി ഇ ഒ, സൈബർപ്രൂഫ്‌;  ധനേഷ് ദിൽഖുഷ്, സി ടി ഒ, മൈക്രോസോഫ്റ്റ് ഇന്ത്യ ആൻഡ്  സൗത്ത് ഏഷ്യ; അഭിനവ് അഗർവാൾ, സ്ഥാപക-സി ഇ ഒ, ഫ്ലൂയിഡ് എ ഐ; കൈലാസ അട്ടാൽ, ചീഫ് സൊല്യൂഷൻസ് ഓഫീസർ, യു എസ് ടി; എന്നിവരാണ് ഈ വർഷത്തെ ഡി 3 യിൽ പങ്കെടുക്കുന്ന പ്രധാന പ്രഭാഷകരിൽ ചിലർ. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് ട്രോളല്ല, രാഹുലിനെ ക്ലിഫ് ഹൗസിൽ ഒളിപ്പിച്ച് പിണറായിയുടെ കുബുദ്ധി. അടപടലം കോൺഗ്രസ്സ് വെട്ടിൽ.  (3 hours ago)

ഷാഫിക്കാ ...ഷാഫിക്കാ....! നിലവിളിച്ച് ജനം..! രാഹുൽ വിഷയം ഏശിയിട്ടില്ല ഷാഫിക്ക് തലസ്ഥാനത്ത് സംഭവിച്ചത്..!  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസ്; ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിൽ  (3 hours ago)

വിവാഹബന്ധം മാറ്റിവെച്ചതല്ല ഒഴിവാക്കിയത്... ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും.... ഇരുകുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി....  (4 hours ago)

ആ 61 കോടി കിട്ടിയതിവർക്ക് !! ഒന്നും രണ്ടുമല്ല ..പതിനാറ് മലയാളികുടുംബങ്ങളുടെ ജീവിതം ഇനി വേറെ ലെവൽ ഇനി ഇവരും കോടീശ്വരന്മാർ...  (4 hours ago)

പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും ഒരുമിച്ച് പുതുക്കാം പുതിയ സേവനം ആരംഭിച്ച് യുഎഇ ഭരണാധികാരി കോളടിച്ച് പ്രവാസികൾ ... മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  (4 hours ago)

'നാഫിസ് ചതിച്ചു പ്രവാസികൾ കൂട്ടത്തോടെ UAE വിടുന്നു...! 5 ലക്ഷം ദിർഹം പിഴ..! ജനുവരി 1 മുതൽ എല്ലാം മാറും  (4 hours ago)

പോക്‌സോ കേസില്‍ എട്ട് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പ്രതിയെ വെറുതെവിട്ടു  (4 hours ago)

ഗോവ നിശാക്ലബില്‍ തീ ആളിപ്പടര്‍ന്നത് നൃത്ത പരിപാടിക്കിടെയെന്ന് റിപ്പോര്‍ട്ട്  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍; ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; 43 പേർ അറ  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ചെന്നിത്തലയുടെ മൊഴിയെടുക്കാന്‍ എസ്‌ഐടി  (7 hours ago)

തോക്കുചൂണ്ടി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വ്യവസായി രക്ഷപ്പെട്ടു  (7 hours ago)

സുരേഷ് ഗോപി നടനില്‍ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്ക് എത്താന്‍ ദൂരം ഇനിയും താണ്ടേണ്ടതുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി  (8 hours ago)

വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ സ്മൃതി മന്ദാന  (8 hours ago)

Malayali Vartha Recommends