പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..

സ്വർണവില ചരിത്രത്തിലെ എല്ലാ റെക്കോർഡുകളും ഭേദിച്ച് കുത്തനെ ഉയരുന്നു. ഇന്ന് സ്വർണം പവന് 400 രൂപ വർധിച്ചു. ഇതോടെ പവന് വില 94,520 രൂപയിലെത്തി. ഗ്രാമിന് 11,815 രൂപയിലാണ് വിൽപന തുടരുന്നത്. നിലവിലെ സാഹചര്യത്തിൽ സ്വർണവില പവന് ഒരു ലക്ഷത്തിലേക്ക് എത്താൻ അധികം വൈകില്ലെന്നാണ് വിലയിരുത്തൽ.കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് 2400 രൂപ കൂടിയിരുന്നു. ഇതോടെയാണ് പവന് വില 94,360 രൂപയിലെത്തിയത്. ഗ്രാമിന് 11,795 രൂപയിലാണ് വിൽപന നടന്നത്. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്.
സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറു സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. പാകിസ്താനില്‍ ഇപ്പോള്‍ സ്വര്‍ണവില എത്തിനില്‍ക്കുന്നത് സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരവസ്ഥയിലാണ്.
സാധാരണക്കാര്‍ക്ക് ഏതെങ്കിലും വിശേഷാവരത്തില്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ അവരുടെ കീശ കീറുമെന്ന് ഉറപ്പാണ്.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 4,30,500 പാകിസ്താനി രൂപയാണ്! . ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ്. സ്വര്‍ണവിലയുടെ ഈ ഭീമമായ വര്‍ധനവിന് പിന്നിലെ പ്രധാന കാരണം പാകിസ്താന്‍ രൂപയുടെ മൂല്യത്തകര്‍ച്ച തന്നെയാണ്. ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ പാകിസ്താന്‍ രൂപ വളരെ ദുര്‍ബലമാണ്.ഒരു ഇന്ത്യന്‍ രൂപ 3.17 പാക്കിസ്താന്‍ രൂപയ്ക്ക് തുല്യമാണ്. വിനിമയ നിരക്ക് കണക്കാക്കിയാല്‍ , ഇന്ത്യക്കാരേക്കാള്‍ ഏകദേശം 13,000 രൂപയോളമാണ് 10 ഗ്രാം സ്വര്‍ണത്തിന് പാകിസ്താന്‍കാര്‍ അധികമായി നല്‍കേണ്ടി വരുന്നത്.
പാകിസ്താനിലെ സാമ്പത്തിക അസ്ഥിരതയും ഈ വിലക്കയറ്റത്തിന് ഒരു പ്രധാന കാരണമാണ്.രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഇടയ്ക്കിടെ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്താറുണ്ട്. അടുത്തിടെ ഏര്‍പ്പെടുത്തിയ 60 ദിവസത്തെ നിരോധനം വിപണിയില്‍ സ്വര്‍ണത്തിന്റെ ക്ഷാമത്തിന് ഇടയാക്കി. ഇതാണ് വില കുത്തനെ ഉയരാനുള്ള പ്രധാന കാരണം.സ്വര്‍ണവില അനുദിനം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കേവലം 6000 രൂപ കൂടിയാല്‍ പവന്‍ സ്വര്‍ണത്തിന്റെ വില ഒരു ലക്ഷം രൂപ എന്ന നിലയിലേക്ക് സ്വര്‍ണ വില എത്തും. ഈ വര്‍ഷം ആദ്യം സ്വര്‍ണം വാങ്ങിയവര്‍ക്ക് പോലും 40000 രൂപയോളം ഇപ്പോള്‍ സ്വര്‍ണം വിറ്റാല്‍ ലഭിക്കും.
https://www.facebook.com/Malayalivartha