പാക്- അഫ്‌ഗാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ..പാകിസ്ഥാൻ സുരക്ഷാ സേനയും അഫ്‌ഗാനിസ്ഥാൻ താലിബാനും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ..ഇരു രാജ്യങ്ങളിലെയും നിരവധി സൈനികർ കൊല്ലപ്പെട്ടു..

പാക്- അഫ്‌ഗാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. ഖൈബർ പഖ്‌തൂൺഖ്വയിലെ കുർറാം ജില്ലയിലെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള അതിർത്തിയിലാണ് ഏറ്റുമുട്ടൽ നടന്നത്. ചൊവ്വാഴ്‌ച രാത്രിയിലാണ് ആക്രമണം പൊട്ടിപുറപ്പെട്ടത്.പാകിസ്ഥാൻ സുരക്ഷാ സേനയും അഫ്‌ഗാനിസ്ഥാൻ താലിബാനും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ആക്രമണത്തിൽ ഇരു രാജ്യങ്ങളിലെയും നിരവധി സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. കുറാമിൽ അഫ്‌ഗാൻ താലിബാനും ഫിറ്റ്‌ന അൽ-ഖവാരിജും ഒരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയും പാകിസ്ഥാൻ സൈന്യം പൂർണ ശക്തിയോടെയും തീവ്രതയോടെയും തിരിച്ചടിക്കുകയും ചെയ്‌തെന്ന് അഫ്‌ഗാനിസ്ഥാന്‍ ആസ്ഥാനമായുള്ള സ്റ്റേറ്റ് ബ്രോഡ്‌ക്രാസ്റ്റർ പിടിവി ന്യൂസ് റിപ്പോർട്ട് ചെയ്‌തു.
ഈ ആഴ്‌ചയിൽ ഇത് രണ്ടാം തവണയാണ് ഇരുവിഭാഗവും അതിർത്തിയിൽ വെടിവയ്പ്പ് നടത്തുന്നത്. അഫ്‌ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിലെ ഡെപ്യൂട്ടി പൊലീസ് താഹിർ അഹ്‌റാർ ഏറ്റുമുട്ടലുകൾ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.അഫ്‌ഗാൻ താലിബാൻ സൈനിക പോസ്റ്റുകൾക്ക് കനത്ത നാശനഷ്‌ടമുണ്ടായതായും ടാങ്കുകൾ തകർന്നതായും അഫ്‌ഗാനിസ്ഥാന്‍ ആസ്ഥാനമായുള്ള പിടിവി ന്യൂസ് റിപ്പോർട്ട് ചെയ്‌തു. കുറം സെക്‌ടറിൽ അഫ്‌ഗാൻ താലിബാൻ്റെ മറ്റൊരു പോസ്റ്റും ടാങ്കറും നശിപ്പിക്കപ്പെട്ടതായും തുടർന്ന് ഷംസാദർ പോസ്റ്റിലെ നാലാമത്തെ ടാങ്ക് പൊസിഷനും ആക്രമിക്കപ്പെട്ടതായുമാണ് ഇവർ വ്യക്തമാക്കുന്നത്.പാക് സൈന്യം ജനവാസ കേന്ദ്രങ്ങളില്‍ ഷെല്ലാക്രമണം നടത്തിയെന്നും ആളുകള്‍ വീടുവിട്ട് പലായനം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫിറ്റ്‌ന അൽ-ഖവാരിജിൻ്റെ ഒരു പ്രധാന കമാൻഡർ ഓപ്പറേഷനിൽ കൊല്ലപ്പെട്ടതായും വൃത്തങ്ങളെ ഉദ്ധരിച്ച് ഇവർ പറയുന്നു.പാക്ക് സൈന്യത്തിന്റെ തിരിച്ചടിയിൽ അഫ്ഗാൻ ടാങ്കുകൾക്കും സൈനിക പോസ്റ്റുകൾക്കും കേടുപാടുകൾ വന്നതായി റിപ്പോർട്ടുകളുണ്ട്. അഫ്ഗാനിലെ ഖോസ്റ്റ് പ്രവിശ്യയിലെ ഡപ്യൂട്ടി പൊലീസ് വക്താവ് ഏറ്റുമുട്ടൽ സ്ഥിരീകരിച്ചു. ഈ ആഴ്ച ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ വെടിവയ്പ്പ് നടക്കുന്നത് രണ്ടാം തവണയാണ്.അഫ്ഗാൻ സൈന്യവും പാക്കിസ്ഥാൻ താലിബാനും ചേർന്ന് പ്രകോപനമില്ലാതെ ഒരു പാക്കിസ്ഥാൻ പോസ്റ്റിനു നേരെ വെടിയുതിർത്തെന്നാണ് പാക്ക് മാധ്യമങ്ങൾ പറയുന്നത്.
ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കുർറം ജില്ലയിൽ പാക്ക് സൈന്യം ശക്തമായി തിരിച്ചടിച്ചെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാൻ താലിബാന്റെ പരിശീലന കേന്ദ്രം പാക്ക് സൈന്യം നശിപ്പിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.ശനിയാഴ്ച പാക്ക്–അഫ്ഗാൻ സൈന്യങ്ങൾ അതിർത്തിയിൽ ഏറ്റുമുട്ടിയിരുന്നു. ഇരുഭാഗത്തും നാശനഷ്ടങ്ങളുണ്ടായി. നിരവധി സൈനികർ കൊല്ലപ്പെട്ടു. സൗദി അറേബ്യയുടെയും ഖത്തറിന്റെയും അഭ്യർഥനയെ തുടർന്ന് ഞായറാഴ്ച ഏറ്റുമുട്ടൽ അവസാനിച്ചിരുന്നു. പാക്കിസ്ഥാനും അഫ്ഗാനും ഇടയിലുള്ള വഴികൾ അടഞ്ഞു കിടക്കുകയാണ്.
58 പാക്ക് സൈനികരെ കൊലപ്പെടുത്തിയെന്നാണ് അഫ്ഗാൻ അവകാശപ്പെടുന്നത്. എന്നാൽ, തങ്ങളുടെ 23 സൈനികരെ നഷ്ടമായെന്നും 200ൽ അധികം താലിബാൻകാരെ കൊലപ്പെടുത്തിയെന്നും പാക്കിസ്ഥാൻ പറയുന്നു. തെഹ്‍രികെ താലിബാൻ പാക്കിസ്ഥാന്റെ (ടിടിപി) ഒളിത്താവളങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ സൈന്യം അഫ്ഗാൻ അതിർത്തിയിൽ ആക്രമണം നടത്തിയതോടെയാണ് സംഘർഷമുണ്ടായത്.പാകിസ്ഥാൻ താലിബാനുമായി ഒരു "പുതിയ സാധാരണ നില" സ്ഥാപിക്കാൻ ശ്രമിക്കുകയാണ് എന്നാണ്. ഭാവിയിൽ സ്വന്തം മണ്ണിൽ നടക്കുന്ന ആക്രമണങ്ങൾ അഫ്ഗാനിസ്ഥാനുള്ളിൽ പ്രതികാരം ക്ഷണിച്ചുവരുത്തുമെന്ന് അവർ വ്യക്തമാക്കി. ഇന്ത്യയുടെ നരേന്ദ്ര മോദി സർക്കാർ ഏപ്രിലിൽ പാകിസ്ഥാനെതിരെ സ്വീകരിച്ച നിലപാടിനെയാണ് ഈ നിലപാട് പ്രതിഫലിപ്പിക്കുന്നത്,
അന്ന് ഇസ്ലാമാബാദ് ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു.മെയ് മാസത്തിൽ പാകിസ്ഥാൻ പ്രദേശത്തിനുള്ളിൽ ഇന്ത്യ ആക്രമണം നടത്തി , അതിന്റെ ഫലമായി നാല് ദിവസം നീണ്ടുനിന്ന സംഘർഷം പൊട്ടിപ്പുറപ്പെട്ടു, ഇരുപക്ഷവും മിസൈലുകൾ, ഡ്രോണുകൾ, പീരങ്കികൾ എന്നിവ ഉപയോഗിച്ച് പരസ്പരം ആക്രമിച്ചു.പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഈ മാറിക്കൊണ്ടിരിക്കുന്ന ഭൂപ്രകൃതി സൂചിപ്പിക്കുന്നത്, വാരാന്ത്യത്തിലെ പോരാട്ടത്തിന് അയവ് വന്നിട്ടുണ്ടാകാമെങ്കിലും, വരും ആഴ്ചകളിൽ പിരിമുറുക്കങ്ങൾകുറയാൻ സാധ്യതയുണ്ടെന്നും, ഒരു ശാശ്വത വഴിത്തിരിവ് ഇപ്പോഴും അവ്യക്തമാണെന്നും വിശകലന വിദഗ്ധർ പറയുന്നു.
https://www.facebook.com/Malayalivartha