റവന്യു, ഭക്ഷ്യ പൊതുവിതരണം, കൃഷി, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകൾ.. ഏറ്റെടുക്കാനുള്ള നീക്കം അതീവരഹസ്യമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ തുടങ്ങി..വി ഡി. സതീശനെക്കാൾ മുഖ്യമന്ത്രിക്ക് വിരോധം ഇപ്പോൾ ബിനോയ് വിശ്വത്തോടാണ്..

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാനുള്ള യോഗത്തിൽ പിണറായി ക്ഷുഭിതനായത് പെട്ടെന്നാണ്. യോഗത്തിലേക്ക് മില്ലുടമകളെ ക്ഷണിക്കാതിരുന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പച്ചത്. ഇന്നലെ രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിൽ സിപിഐ മന്ത്രിമാർ ഉള്‍പ്പെടെ പങ്കെടുത്ത യോഗം തുടങ്ങി അതിവേഗം അവസാനിക്കുകയും ചെയ്തു. ഇക്കാര്യം ചർച്ച ചെയ്യാൻ നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽ വീണ്ടും യോഗം ചേരാൻ തീരുമാനമായി. മില്ലുടമകളുടെ പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസാണ് മില്ലുടമകളെ ക്ഷണിച്ചത്.
ധനമന്ത്രി കെ.എൻ.ബാലഗോപാൽ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി.ആര്‍.അനിൽ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി, കൃഷി മന്ത്രി പി.പ്രസാദ് എന്നിവരാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തത്. കൃഷി, ഭക്ഷ്യ, ധന വകുപ്പ് ഡയറക്ടർമാർ, സപ്ലൈകോ എം.ഡി, പാഡി മാനേജർ എന്നിവരാണ് ഉദ്യോഗസ്ഥരെ പ്രതിനിധീകരിച്ച് ഉണ്ടായിരുന്നത്. യോഗം തുടങ്ങിയപ്പോൾ തന്നെ മില്ലുടമകളെ യോഗത്തിനു ക്ഷണിച്ചില്ലേ എന്ന് മുഖ്യമന്ത്രി മന്ത്രി അനിലിനോട് ചോദിച്ചു. ഇല്ലെന്നും മന്ത്രിതലത്തിൽ തീരുമാനമെടുത്ത ശേഷം അക്കാര്യം മില്ലുടമകളെ അറിയിക്കാമെന്നും മന്ത്രി ജി.ആർ.അനിൽ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. താനും ധനമന്ത്രി ബാലഗോപാലും നേരത്തെ മില്ലുടമകളുമായി ചർച്ച നടത്തിയ കാര്യവും അദ്ദേഹം അറിയിച്ചു .
എന്നാൽ ഇക്കാര്യത്തിൽ മില്ലുടമകളുമായി കൂടി കൂടിയാലോചന ഇല്ലാതെ എങ്ങനെയാണ് പ്രശ്നപരിഹാരമുണ്ടാവുക എന്ന് മുഖ്യമന്ത്രി ചോദിച്ചു. അവരില്ലാതെ എങ്ങനെയാണ് ചർച്ച പൂർണമാവുകയെന്നും അവരുടെ ഭാഗം കൂടി അറിഞ്ഞിട്ടു വേണ്ടേ പരിഹാരം കാണാൻ എന്നും മുഖ്യമന്ത്രി ചോദിച്ചു. മില്ലുടമകളെക്കൂടി വിളിച്ച് യോഗം ചേരാമെന്നും വ്യക്തമാക്കി യോഗം അവസാനിപ്പിക്കുകയായിരുന്നു . പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് മില്ലുടമ പ്രതിനിധികളെ വിളിച്ച് നാളെ തിരുവനന്തപുരത്ത് യോഗം നടത്തുന്ന കാര്യം അറിയിക്കുകയും അവരെ ക്ഷണിക്കുകയുമായിരുന്നു. തങ്ങൾ പങ്കെടുക്കുമെന്ന് മില്ലുടമ അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു. കൊച്ചിയിൽ നടന്ന സംഭവത്തെ നിസാരമായി തള്ളരുത്.
മുഖ്യമന്ത്രിയെ അറിയുന്നവർക്കെല്ലാം അദ്ദേഹത്തിന്റെ പെരുമാറ്റ ശൈലി മനസിലാകും. മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അദ്ദേഹം അത് പ്രകടിപ്പിക്കുക തന്നെ ചെയ്യും. അതിൽ ആർക്കെങ്കിലും അനിഷ്ടം തോന്നുമോ എന്നൊന്നും മുഖ്യമന്ത്രി നോക്കാറില്ല. സി പി ഐ സർക്കാരുമായി കൊമ്പുകോർത്തു എന്ന വാർത്തകൾ പിണറായിയെ അസഹ്യനാക്കിയത് വെറുതെയല്ല. ചൊവ്വാഴ്ചത്തെ പത്രങ്ങൾ സി പി ഐക്ക് നൽകിയ ഗ്ലാമർ മുഖ്യമന്ത്രിയെ വല്ലാതെ അസ്വസ്ഥനാക്കിയിട്ടുണ്ട്. സി പി ഐ സർക്കാരിനെയും പാർട്ടിയെയും പിന്നിൽ നിന്നും കുത്തിയതായി സി പി എം സൈബർ ഇടങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സി പി എം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ ഇല്ലാതെ ഇത്തരം പ്രചരണങ്ങൾ സാധ്യമല്ല. സി പി എമ്മും സി പി ഐയും തമ്മിലുള്ള ഊഷ്മള ബന്ധം പൂർണമായി ഇല്ലാതായി കഴിഞ്ഞു. കൊച്ചിയിലെ യോഗത്തിൽ പങ്കെടുത്ത മന്ത്രി കെ എൻ ബാലഗോപാലിനും കൃഷ്ണൻകുട്ടിക്കും ശകാരം കേൾക്കാത്തതും പ്രത്യേകം ശ്രദ്ധിക്കണം. യോഗത്തിന് എത്തിയപോൾ തന്നെ മന്ത്രി അനിലിനും മന്ത്രി പ്രസാദിനും നേരെ മുഖ്യമന്ത്രിക്ക് അനിഷ്ടമുണ്ടായിരുന്നു. നാളെ മന്ത്രി രാജനെയും ചിഞ്ചുറാണിയെ കണ്ടാലും ഇതു തന്നെയായിരിക്കും സ്ഥിതി.മന്ത്രി അനിലിനോട് മുഖ്യമന്ത്രിക്ക് ഇത്രയധികം കലിപ്പ് തോന്നാൻ ഒരു കാരണമുണ്ട് .മന്ത്രിസ്ഥാനം തനിക്ക് ഒന്നുമല്ലെന്നും പാർട്ടിയാണ് വലുതെന്നും ആദ്യം പ്രതികരിച്ചയാളാണ് അനിൽ . തിരുവനന്തപുരത്തെ 2 എം എൽ എമാരായ ശിവൻ കുട്ടിയും അനിലും തമ്മിലുള്ള ആശയപ്രശ്നങ്ങളാകാം കാരണം. മന്ത്രി അനിലിന്റെ വകുപ്പിലാണ് മുഖ്യമന്ത്രി ഇന്നലെ കലിപ്പുണ്ടാക്കിയത്. മുഖ്യമന്ത്രി കൂടി ഇടപെട്ട ശേഷമാണ് അനിലിനെ മന്ത്രിയാക്കിയത്. സി പി ഐ മന്ത്രിമാർ വിട്ടു നിന്നാലും സാരമില്ലെന്ന മട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളത്. മുഖ്യമന്ത്രിക്കും ഇതേ ചിന്ത തന്നെയാണുള്ളത്. അതിന്റെ കർട്ടൻ റയ്സറാണ് ഭക്ഷ്യവകുപ്പിലെ മുഖ്യന്റെ കടന്നു കയറ്റം.വരും ദിവസങ്ങളിലും സി പി ഐയുടെ എല്ലാ വകുപ്പുകളും ഇത്തരത്തിൽ പിണറായി പിടിച്ചെടുക്കും. പി എം.ശ്രീ വിഷയത്തിന്റെ ഇടഞ്ഞു നില്‍ക്കുന്ന സി.പി.ഐ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ല . സി.പി.ഐ അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റിലാണ് നിര്‍ണായക തീരുമാനമെടുത്തത്. പ്രശ്നപരിഹാരത്തിനായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി ഇടപെട്ടെങ്കിലും ഫലംകണ്ടില്ല. ബിനോയ് വിശ്വവുമായി ബേബി ഫോണില്‍ സംസാരിച്ചു. എന്നാല്‍ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടില്‍ സിപിഐ ഉറച്ചു നിന്നു. പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറാതെ ഒരു ഒത്തുതീര്‍പ്പിനും വഴങ്ങേണ്ടെന്നാണ് സിപിഐയുടെ തീരുമാനം. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുമെന്ന് മന്ത്രിമാരായ ജി.ആര്‍.അനിലും പി.പ്രസാദും പ്രതികരിച്ചു. മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാല്‍ തീരുമാനിച്ചതോടെ സര്‍ക്കാര്‍ നേരിടാന്‍ പോകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. മുഖ്യമന്ത്രി നേരിട്ട് നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത് പദ്ധതി നടത്തിപ്പിന് മന്ത്രിസഭ ഉപസമിതിയെ വെക്കാമെന്നും. എല്‍.ഡി.എഫില്‍ ആലോചിച്ച ശേഷം തുടര്‍നടപടിയിലേക്ക് കടക്കാമെന്നുമുള്ള രണ്ട് നിര്‍ദേശമായിരുന്നു. എന്നാല്‍ ഒപ്പിട്ട കാര്യം മന്ത്രിസഭായോഗത്തില്‍ പറയാതെ കബളിപ്പിച്ചത് പോലെ വീണ്ടും പറ്റിക്കാനുള്ള നീക്കമായിരുന്നു മുഖ്യമന്ത്രിയുടെ ഈ നിര്‍ദേശമെന്നാണ് സി.പി.ഐയുടെ സംശയം. രണ്ടാഴ്ച കഴിയുമ്പോള്‍ തദ്ദേശതിരഞ്ഞെടുപ്പ് വിഞ്ജാപനം വരും.പിന്നീട് മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചാലും കരാറില്‍ നിന്ന് പിന്‍മാറാനാകാതെ വരും. അങ്ങിനെ സി.പി.ഐ വീണ്ടും കബളിപ്പിക്കപ്പെടുമെന്നും കരുതുന്ന സി.പി.ഐ പദ്ധതിയില്‍ പിന്ന് പിന്‍മാറുകയല്ലാതെ മറ്റൊരു പരിഹാരവുമില്ലെന്ന് ഉറപ്പിക്കുന്നു.കായല്‍ കയ്യേറ്റത്തില്‍ പ്രതിക്കൂട്ടിലായ തോമസ് ചാണ്ടിയ്ക്കെതിരെ പ്രതിഷേധിച്ച് 2017 നവംബര്‍ 15ന് നടന്ന മന്ത്രിസഭായോഗത്തില്‍ നിന്ന് മാറിനിന്നത് മാത്രമാണ് പിണറായിക്കാലത്തെ ഏക പ്രതിഷേധം. അന്ന് തന്നെ തോമസ് ചാണ്ടി രാജിവെച്ചതോടെ പ്രശ്നം പരിഹരിക്കുകയും സി.പി.ഐക്ക് അടുത്ത മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാനും സാധിച്ചു. എന്നാല്‍ നാളെ മാറിനില്‍ക്കുകയും സര്‍ക്കാര്‍ പി.എം ശ്രീയുമായി മുന്നോട്ട് പോവുകയും ചെയ്താല്‍ സി.പി.ഐ പിന്നീട് എങ്ങിനെ മന്ത്രിസഭയില്‍ കയറും, സര്‍ക്കാര്‍ എങ്ങിനെ നിലനില്‍ക്കും.ഇത്തരം ഗുരുതര പ്രതിസന്ധിയിലാണ് ഇടത് മുന്നണിയും സര്‍ക്കാരും നീങ്ങുന്നത്. പിണറായിയുടെ രാഷ്ട്രീയ ജീവിതത്തിൽ ഇത്തരം ഒരു സംഭവം നടാടെയാണ്. തനിക്ക് ഇത്തരം രീതികെളൊന്നും വശമില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു എന്നാണ് മനസിലാക്കേണ്ടത് . കാനത്തെയും കോടിയേരിയെയും പോലുള്ള നേതാക്കളെ മുഖ്യമന്ത്രി ശരിക്കും മിസ് ചെയ്യുന്നു. സി പി ഐയിൽ ഇന്ന് തലമുതിർന്ന ഒരു നേതാവില്ല. ബിനോയിയാകട്ടെ അമ്പിനും വില്ലിനും അടുക്കില്ല. മുഖ്യമന്ത്രിയെ കാണുമ്പോൾ അദ്ദേഹത്തിന്റെ തല കുനിയില്ല. എം എ ബേബിയോട് പോലും ബിനോയ് സംസാരിച്ച ഭാഷ രൂക്ഷമായിരുന്നു. എം.വി. ഗോവിന്ദനാകട്ടെ ഇതിലെന്നും ഇടപെടാതെ സുരക്ഷിത അകലം പാലിക്കുന്നു. തന്റെ സർക്കാരിനെ അട്ടിമറിക്കാൻ സി പി ഐ ശ്രമിക്കുമെന്ന തോന്നൽ മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ടാണ് സി പി ഐ മന്ത്രിമാരുടെ വകുപ്പുകളിൽ കയറി കളിക്കാൻ പിണറായി തീരുമാനിച്ചത്. ക്ഷേമ പദ്ധതികൾ പരമാവധി പ്രഖ്യാപിക്കണമെന്ന മുഖ്യമന്ത്രിയുടെ തീരുമാനവും അട്ടിമറിക്കാൻ സാധ്യതമുണ്ടത്രേ. അതിനാൽ ഇനി എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയുടെ ഒരു കണ്ണുണ്ടാവും. സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി ഇടപെട്ടിട്ടും വഴങ്ങാതിരിക്കുകയാണ് സിപിഐ. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍നിന്ന് നാലു സിപിഐ മന്ത്രിമാരും വിട്ടുനില്‍ക്കും. പ്രശ്‌നപരിഹാരത്തിനായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി എം.എ.ബേബി ഫോണില്‍ സംസാരിച്ചു. എന്നാല്‍ പാര്‍ട്ടി നിലപാടില്‍നിന്നു പിന്നോട്ടില്ലെന്ന് ബിനോയ് വിശ്വം ബേബിയെ അറിയിച്ചു. ഇന്നലെ ചേര്‍ന്ന അവൈലബില്‍ സെകട്ടേറിയറ്റിലാണ് മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഉണ്ടായതെന്നാണ് സൂചന. സെക്രട്ടേറിയറ്റിനു ശേഷം പുറത്തിറങ്ങിയ ബിനോയ് വിശ്വം ഇതു സംബന്ധിച്ച ചോദ്യത്തിന് 'ലാല്‍ സലാം' എന്നു മാത്രമാണ് പ്രതികരിച്ചത്.
മുഖ്യമന്ത്രി ഇടപെട്ടിട്ടും വഴങ്ങാന്‍ സിപിഐ തയാറാകാതിരിക്കുന്നതില്‍ സിപിഎമ്മിനുള്ളില്‍ കടുത്ത അതൃപ്തിയാണുള്ളത്. ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ എം.എ.ബേബി, ബിനോയ് വിശ്വത്തെ ബന്ധപ്പെട്ടത്. ‘പിഎം ശ്രീ’ കരാര്‍ റദ്ദാക്കുക എന്ന നിലപാടില്‍നിന്നു പിന്നോട്ടു പോകില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചു. ക്യാബിനറ്റ് സബ് കമ്മിറ്റി രൂപീകരിച്ച് വിഷയം പഠിക്കുക, പദ്ധതി നടപ്പാക്കല്‍ വൈകിപ്പിക്കുക തുടങ്ങി സിപിഎം മുന്നോട്ടുവച്ചിരിക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കാന്‍ സിപിഐ തയാറാകാത്ത സാഹചര്യത്തില്‍ മുന്നണി ബന്ധം കൂടുതല്‍ ഉലയാനുള്ള സാധ്യതയാണുള്ളത്. അങ്ങനെ വന്നാൽ എന്തുചെയ്യുമെന്ന ചിന്തയാണ് സി പി എം നേതൃത്വത്തിനുള്ളത്.എം എ ബേബി ഇപ്പോൾ വിഷയത്തിൽ സജീവമായി ഇടപെടുന്നുണ്ട്.
തന്റെ ഇടപെടൽ ഗുണം ചെയ്താൽ തനിക്ക് നല്ലതാണെന്ന തോന്നലാണ് ബേബിക്കുള്ളത്.എന്നാൽ ഡി. രാജ അടക്കമുള്ള നേതാക്കൾ സി പി എമ്മിന് വഴങ്ങുന്നില്ല. പി എം ശ്രീ കരാറിൽ നിന്നും മാറാൻ സംസ്ഥാനത്തിന് കഴിയില്ല. അക്കാര്യം സി പി ഐക്കുമറിയാം. എന്നിട്ടും കടുംപിടുത്തംതുടരുന്നതിന്റെ അർത്ഥം സി.പി.എമ്മുമായുള്ള ബന്ധം തെറ്റട്ടേ എന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ്.കാനത്തിൻറെ പിൻഗാമിയായി എത്തിയ ബിനോയ് വിശ്വം അന്നുമുതൽ പിണറായി വിജയൻറെ സർക്കാരിനെ തഴുകുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത് . ഇത് കാനം രാജേന്ദ്രൻ തന്റെ അവസാനകാലത്ത് എടുത്ത സമീപനമാണ്. മുതിർന്ന നേതാക്കൾ ഇതിനെതിരെ അന്നും രംഗത്തെത്തിയിരുന്നു.
കെ.ഇ. ഇസ്മായിലിനെ പോലുള്ളവരെ ഒതുക്കാനാണ് കാനം ശ്രമിച്ചത്. കാനം എങ്ങനെ ഭരിച്ചിരുന്നോ അതേ ഭരണം തന്നെയാണ് ബിനോയിയും സ്വീകരിച്ചത്. . ഇതായിരുന്നു പ്രവർത്തകർക്കിടയിലെ അമർഷത്തിന് കാരണം. കാനത്തെ പോലെ ബിനോയ് വിശ്വത്തെ അഴിമതി കേസിൽ കുടുക്കാനൊന്നും സി പിഎമ്മിന് കഴിയില്ല. തെളിമയാർന്ന ജീവിതമാണ് ബിനോയിയുടേത്. മുമ്പ് ആക്രമിക്കുന്ന സ്വഭാവം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ബിനോയ് അതിൽ നിന്ന് മാറി. തനിക്ക് പിണറായിയെ തിരുത്താൻ കഴിയില്ലെന്ന് ബിനോയ് ഒരു പ്രമുഖപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബിനോയിയുടെ അഭിമുഖം പ്രവർത്തകരെ നിരാശരാക്കി. സി പി എമ്മിനോട് പ്രത്യകിച്ച് ആഭ്യന്തര വകുപ്പിനോട് ബിനോയ് കാണിക്കുന്ന മൃദു സമീപനം വാർത്തയായി .
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തനായിരിക്കുകയാണ് ഇന്നത്തെ ബിനോയ്.ബിനോയ് വിശ്വത്തെ കാനത്തിന്റെ പിൻഗാമിയാക്കണമെന്നത് പിണറായിയുടെ ആവശ്യമായിരുന്നു. എങ്കിൽ മാത്രമേ താൻ പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയുള്ളുവെന്ന് പിണറായിക്കറിയാമായിരുന്നു. ബിനോയ് ഒഴിച്ചുള്ള മറ്റ് ഘടകകക്ഷി നേതാക്കളെല്ലാം പിണറായിയുടെ കസ്റ്റഡിയിലാണ്. സി പി ഐ പ്രവർത്തകർ അതിന്റെ നേതാക്കളിൽ നിന്നും പ്രതീക്ഷിക്കുന്നത് ഇത്തരം നിസംഗതയല്ല.
പാർട്ടി സ്ഥാനാർത്ഥിയായ വി എസ് സുനിൽ കുമാറിനെ തോൽപിച്ചിട്ടും അജിത് കുമാറിനെതിരെ ബിനോയ് നിലപാട് കടുപ്പിച്ചില്ല. എന്നിട്ടും ബിനോയ് ഇപ്പോൾ മറ്റൊരാളായിരിക്കുന്നു. ഇതാണ് പിണറായിയുടെ അത്ഭുതം. അതിനാൽ സി പി ഐയെ ഒഴിവാക്കാനാണ് പിണറായി ശ്രമിക്കുന്നത്. സ്വയം പുറത്തുപോയില്ലെങ്കിൽ പുകച്ചുചാടിക്കുക. സി പി ഐ പോയാലും ഒന്നുമില്ലെന്നാണ് പിണറായി പറയുന്നത്.
https://www.facebook.com/Malayalivartha

























