Widgets Magazine
27
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


12 വർഷം തെരുവിൽ യാചിച്ചു; കണ്ടെത്തിയത് ലക്ഷങ്ങൾ! സ്ത്രീക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്ന് സൂചന: ചികിത്സയ്ക്ക് വേണ്ടിയുള്ള ഏർപ്പാടുകളൊരുക്കി അധികൃതർ...


പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി തന്നിട്ടില്ല; രേഖാമൂലമോ വിളിച്ചറിയിക്കുകയോ ചെയ്തിട്ടില്ല: ബിജെപിയെ വെട്ടിലാക്കി പ്രമീള ശശിധരൻ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം: ബിജെപി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സംരക്ഷിക്കുമെന്ന് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി...


സ്വർണ വില കുറഞ്ഞു..ഒക്ടോബർ 25 ശനിയാഴ്ച വില വർധിച്ചതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്... സ്വർണം വാങ്ങാൻ ആവേശമാവുന്നു..


സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


പട്ടാളവേഷത്തില്‍ പുടിന്‍…പുതിയ ആണവ മിസൈൽ പരീക്ഷിച്ച് റഷ്യ...14,000 കി.മീ ദൂരപരിധിയുള്ള ബ്യൂറെവെസ്റ്റ്നിക് മിസൈലാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്... 15 മണിക്കൂറോളം വായുവിൽ പറക്കാൻ ശേഷി..

ചിരിയും ചിന്തയും നൽകുന്ന ഇന്നസൻ്റ് നവംബർ ഏഴിന് എത്തുന്നു; അൽത്താഫ് സലിം കേന്ദ്ര കഥാപാത്രം

27 OCTOBER 2025 01:51 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമുള്ള അൽത്താഫ് സലിം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്നസൻ്റ് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. നവംബർ ഏഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

സാധാരണക്കാരായ ജനങ്ങൾ ബഹുഭൂരിപക്ഷവും വ്യവസ്ഥിതികളുടെ അടിമകളാണ്. പല കാര്യങ്ങളിലും നിശബ്ദത പാലിക്കുന്നു അപൂർവ്വം ചിലർ മാത്രം പ്രതികരിക്കുന്നു. ഒരുപക്ഷെ അവർ സമൂഹത്തിൽ ഒറ്റപ്പെടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ തികഞ്ഞ സറ്റയറിലൂടെ ഇന്നസൻ്റ് എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

നവാഗതനായ സതീഷ് തൻവി ഈ സംവിധാനം ചെയ്യുന്ന ഈ ചിത്രം എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ ശ്രീരാജ് ഏ.ഡി. നിർമ്മിക്കുന്നു. അജയ് വാസുദേവ്, ജി. മാർത്താണ്ഡൻ, ഡിക്സൻ പൊടുത്താസ് എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് . ഏറെ ജനപ്രീതി നേടിയ ഉപ്പും മുളകും പരമ്പരയിലൂടെയും ശ്രദ്ധയാകർഷിച്ച നിരവധി ടി.വി.ഷോകളിലൂടെയും ശ്രദ്ധേയനാണ് സതീഷ് തൻവി.

ഗൗരവമല്ലന്നു നാം കരുതുന്ന ഒരു വിഷയം ചിരിയോടെ ആസ്വദിക്കാവുന്ന രീതിയിലാണ് സിനിമയുടെ സഞ്ചാരം . ആ സഞ്ചാരത്തിനിടയിൽ സമൂഹത്തിലെ ചില ജീർണ്ണതകൾക്കെതിരേയുള്ള ചുണ്ടുവിരലുമുണ്ട്.

സർക്കാർ ജീവനക്കാരനായ വിനോദ് എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിലൂടെയാണ് കഥാ സഞ്ചാരം . അദ്ദേഹത്തിൻ്റെ കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഒരു ബസ് യാത്രയും അതിനിടയിലൂടെ അരങ്ങേറുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്.

ഒരു റോഡ് മൂവി എന്ന പേരും ഈ ചിത്രത്തിന് ഏറെ അന്വർത്ഥമാണ്. അൽത്താഫ്സലിം വിനോദിനെ ഏറെ രസകരമാക്കുന്നു. തൻ്റേതായ ശൈലിയിലൂടെ പ്രേഷകരുടെ ഇടയിൽ ഏറെ കൗതുകമുള്ള നടനാണ് അൽത്താഫ് സലിം. നടനു പുറമേ സംവിധായകനായും തൻ്റെ സാന്നിദ്യം മലയാള സിനിമയിൽ ഉറപ്പിച്ച പ്രതിഭ തന്നെയാണ് അൽത്താഫ് സലിം.

വാഴ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജോമോൻ ജ്യോതിറും ,അനാർക്കലി മരയ്ക്കാറുമാണ് ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസീസ് നെടുമങ്ങാട്,,റിയാസ് നർമ്മ കല, അന്നാ പ്രസാദ്, ജോളി ചിറയത്ത്, ആദിനാട് ശശി, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക് ഷിഹാബ് കരുനാഗപ്പള്ളി, സർജി വിജയൻ, സതീഷ് തൻവി എന്നിവർ തിരക്കഥ രചിക്കുന്നു. വിനായക് ശശികുമാർ രചിച്ച എട്ടു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.

സംഗീതം - ജയ് സ്റ്റെല്ലർ..

ഛായാഗ്രഹണം - നിഖിൽ എസ്. പ്രവീൺ.

എഡിറ്റിംഗ്- റിയാസ്.

കലാസംവിധാനം - മധു രാഘവൻ

മേക്കപ്പ് - സുധി ഗോപിനാഥ്.

കോസ്റ്റ്യും - ഡിസൈസൻ- ഡോണ മറിയം ജോസഫ്.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുമി ലാൽ സുബ്രഹ്മണ്യൻ.

പ്രൊഡക്ഷൻ കൺട്രോളർ - സുരേഷ് മിത്രക്കരി '

കൊച്ചി തിരുവനന്തപുരം, കരുനാഗപ്പള്ളി, ആറ്റിങ്ങൽ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം സെഞ്ചറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നുവെന്ന് വാഴൂർ ജോസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫോൺ കെണി, ചാറ്റ് കെണി, റീൽസ് കെണി തുടങ്ങി തേൻ കെണികൾ;മല്ലൂസ് പൊളിയാണ് ഗുയ്സ്‌; വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ്  (46 minutes ago)

12 വർഷം തെരുവിൽ യാചിച്ചു; കണ്ടെത്തിയത് ലക്ഷങ്ങൾ! സ്ത്രീക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്ന് സൂചന: ചികിത്സയ്ക്ക് വേണ്ടിയുള്ള ഏർപ്പാടുകളൊരുക്കി അധികൃതർ...  (53 minutes ago)

പി എം ശ്രീയില്‍ പിണറായി മിണ്ടിപ്പോകരുത് സി പി എമ്മിനെ രക്ഷിച്ചത് ശശി തരൂരെന്ന് ; മുഖ്യമന്ത്രിയെ കുടഞ്ഞെറിഞ്ഞ് വിശ്വപൗരന് ജയ്‌വിളിച്ച് സഖാക്കള്‍ !! ഈ പാര്‍ട്ടിയുടെ ഒരു ഗതികേട് നോക്കണേ... കേന്ദ്ര സര്‍ക്  (56 minutes ago)

മൻത ചുഴലിക്കാറ്റ് പുലർച്ചെയോടെ രൂപപ്പെട്ടു; കേരളത്തിൽ തീരപ്രദേശങ്ങളിലും കിഴക്കൻ മേഖലകളിലും മഴയ്ക്ക് സാധ്യത  (1 hour ago)

പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി തന്നിട്ടില്ല; രേഖാമൂലമോ വിളിച്ചറിയിക്കുകയോ ചെയ്തിട്ടില്ല: ബിജെപിയെ വെട്ടിലാക്കി പ്രമീള ശശിധരൻ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടി എടുക്കുന്നത് തിരിച്  (1 hour ago)

ബംഗളൂരുവിലെ അന്വേഷണം സ്വര്‍ണക്കട ഉടമ ഗോവര്‍ദ്ധനനില്‍ അവസാനിക്കണം ; കര്‍ണാടകയിലെ വമ്പനെ സംരക്ഷിച്ച് കേരളത്തിലെ ഉന്നതന്മാര്‍ !! ശബരിമല കൊള്ളയില്‍ വലിയ ട്വിസ്റ്റ്; എസ് ഐ ടിക്ക് മുകളില്‍ വലിയ സമ്മര്‍ദ്ദം  (1 hour ago)

ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.... ഒരു മരണം... നിരവധി യാത്രക്കാർക്ക് പരുക്ക്  (2 hours ago)

കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് 3,400 കോടിയോളം രൂപയ്ക്ക് ലോക ബാങ്ക് അന്തിമാനുമതി നല്‍കി; ആരോഗ്യ മേഖലയില്‍ വലിയ വികസനമാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് ആരോഗ്യ വകുപ്പ്  (2 hours ago)

അ​ഞ്ചു​രു​ളി രാ​മ​ക്ക​ൽ​മേ​ട് ട്രി​പ് ..  (2 hours ago)

വീണ്ടുമൊരു ഇടിവുദിനം  (2 hours ago)

സങ്കടമടക്കാനാവാതെ....യുവാവിന് ദാരുണാന്ത്യം  (2 hours ago)

RUSSIA എന്തിനും തയാറെന്നു റഷ്യ  (3 hours ago)

തിരുവനന്തപുരത്തിന് പിന്നാലെ തൃശൂർ....  (3 hours ago)

പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം; നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‍പി ബൈജു പൗലോസ് ഉൾപ്പെടെ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു  (3 hours ago)

ചിരിയും ചിന്തയും നൽകുന്ന ഇന്നസൻ്റ് നവംബർ ഏഴിന് എത്തുന്നു; അൽത്താഫ് സലിം കേന്ദ്ര കഥാപാത്രം  (3 hours ago)

Malayali Vartha Recommends