തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലിൽ വീണ ഫുട്ബോൾ കുട്ടികൾക്ക് എടുത്തുകൊടുത്ത ശേഷം പൊഴികടക്കാൻ ശ്രമിച്ച യുവാവിനെ ചുഴിയിൽപ്പെട്ട് കാണാതായി....

നിലവിളിച്ച് കുട്ടികൾ.... തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലിൽ വീണ ഫുട്ബോൾ കുട്ടികൾക്ക് എടുത്തുകൊടുത്ത ശേഷം പൊഴികടക്കാൻ ശ്രമിച്ച യുവാവിനെ ചുഴിയിൽപ്പെട്ട് കാണാതായി. പൂന്തുറ ജോൺപോൾ രണ്ടാമൻ തെരുവിൽ ഹൃദയദാസന്റെയും ഷാർലറ്റിന്റെയും മകൻ ജോബിനെ(24)യാണ് കാണാതായത്.
ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. വെൽഡിങ് തൊഴിലാളിയായിരുന്നു ജോബ്. വർക്ക്‌ഷോപ്പ് അടച്ചതിനെ തുടർന്ന് ഒപ്പം ജോലിചെയ്യുന്ന ശ്രീക്കുട്ടൻ, അജീഷ്, മനുദാസ് എന്നിവർക്കൊപ്പം ഉച്ചയോടെ പൂന്തുറ പൊഴിക്കരയെത്തി ചൂണ്ടയിട്ട് മീൻപിടിക്കുകയായിരുന്നു. ഈ സമയത്ത് പൂന്തുറ കടൽത്തീരത്ത് കുട്ടികളുടെ സംഘം ഫുട്‌ബോൾ കളിച്ചിരുന്നു.
കളിക്കിടയിൽ പന്ത് കടലിൽ വീഴുകയായിരുന്നു. കുട്ടികൾ സഹായമാവശ്യപ്പെട്ടതിനെ തുടർന്ന് ജോബ് കടലിലിറങ്ങി പന്തെടുത്ത് കുട്ടികൾക്ക് എറിഞ്ഞുകൊടുത്തു. തുടർന്ന് കരയിലേക്ക് നടന്നുവരുമ്പോൾ പൊഴിയിലെ ചുഴിക്കുളളിൽപ്പെട്ട് താഴ്ന്നുപോകുകയായിരുന്നെന്ന് സുഹ്യത്തുക്കൾ .
സംഭവമറിഞ്ഞ് പൂന്തുറ ഇടവക വികാരി ഫാ. ഡാർവിൻ, കൗൺസിലർ മേരി ജിപ്‌സി, ജോബിന്റെ ബന്ധുക്കൾ തുടങ്ങിയവർ പൊഴിക്കരയിലെത്തി. തുടർന്ന് തിരുവല്ലം, പൂന്തുറ എന്നീ സ്‌റ്റേഷനുകളിലെ എസ്.എച്ച്.ഒ.മാരായ സജീവ്, ജെ. പ്രദീപ് എന്നിവരടക്കമുള്ള പോലീസ് സംഘവും വിഴിഞ്ഞം അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
ഇവർ നൽകിയ വിവരമനുസരിച്ച് വിഴിഞ്ഞം കോസ്റ്റൽ എസ്.എച്ച്.ഒ. വിപിന്റെ നേത്യത്വത്തിലുളള മുങ്ങൽ വിദഗ്ധരായ സാദിക്, സിയാദ്, നിസാം, കിരൺ, അലക്‌സാണ്ടർ, വാഹിദ് എന്നിവരെത്തി പൊഴിഭാഗത്തും കരമനയാറിന്റെ ഭാഗത്തും തിരച്ചിൽ നടത്തി. സന്ധ്യവരെ തിരഞ്ഞിട്ടും ആളെ കണ്ടെത്താനായില്ല. ബുധനാഴ്ചയും തിരച്ചിൽ നടത്തുമെന്ന് പോലീസ്. കേസെടുത്ത് പൂന്തുറ പോലീസ് .
"
https://www.facebook.com/Malayalivartha


























