സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വൻ ഇടിവ്. ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി. ആഗോളവിപണിയിൽ സ്വർണവില ഇടിഞ്ഞതിന് പിന്നാലെയാണ് ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തിയത്.
ഇന്ന് രാവിലെ ( ഒക്‌ടോബര്‍ 28) പവന് 600 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനുപിന്നാലെ ഇന്ന് ഉച്ചയ്‌ക്ക് 200 രൂപ കൂടി കുറഞ്ഞ് ഒരു പവന് 89,600 രൂപയായി. ഒരു ഗ്രാമിന് 150 രൂപ താഴ്‌ന്ന് 11,075 രൂപയായി. വരും ദിവസങ്ങളിലും സ്വര്‍ണ വില കുറയാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്‌ധര്‍ നല്‍കുന്ന സൂചന.
ഒക്‌ടോബര്‍ 21 ന് കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡിലായിരുന്നു സ്വര്‍ണ വില, 97,360 രൂപയായിരുന്നു ഒരു പവന്. ഒക്ടോബർ 24ന് പവൻ 91,200 രൂപയിലേക്ക് താഴ്ന്നിറങ്ങി. മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 6,160 രൂപയായിരുന്നു. ഗ്രാമിന് 770 രൂപയും കുറഞ്ഞ് 11,400 രൂപയായിരുന്നു അന്നത്തെ വില. വിവാഹത്തിന് ഉള്‍പ്പെടെ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സ്വര്‍ണവില കുറയുന്നത് ഏറെ ആശ്വാസമാണ്.
സ്വര്‍ണ വില, പണിക്കൂലി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, എന്നിവയെല്ലാം കണക്കാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 97,170 രൂപ നൽകേണ്ടി വരും. എന്നാല്‍ സ്വര്‍ണാഭരണത്തിന്‍റെ ഡിസൈന്‍ അനുസരിച്ചാകും പണിക്കൂലി ചുമത്തുക.
https://www.facebook.com/Malayalivartha
























