തീരം തൊട്ട് 'മോൻത' .... കനത്ത മഴ തുടരുന്നു , 'മോൻത' കരതൊട്ടത് അർദ്ധരാത്രി 12.30 ന്, ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു, ആന്ധ്രയിൽ റെഡ് അലർട്ട് പിൻവലിച്ച് ഐഎംഡി

ആന്ധ്രാപ്രദേശിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ്. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടയ്ക്ക് ചുറ്റുമുള്ള തീരത്ത് കടക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . മണിക്കൂറിൽ 90-100 കിലോമീറ്റർ മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയേറെയാണ്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൻതാ ആന്ധ്രാ തീരം തൊട്ടതിനെ തുടർന്ന് വൻ നാശനഷ്ടങ്ങളുണ്ടായി. സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കിയ മോൻതാ ചുഴലിക്കാറ്റിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയോടെയാണ് ചുഴലിക്കാറ്റ് തീരംതൊട്ടത്.
ഇന്നലെ രാത്രി 8.30 മുതൽ ബുധനാഴ്ച രാവിലെ 6 വരെ ഈ ഏഴ് ജില്ലകളിലെയും എല്ലാ വാഹന ഗതാഗതവും നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിടുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിലും നെൽകൃഷിക്കും പച്ചക്കറി കൃഷിക്കും ചുഴലിക്കാറ്റ് നാശമുണ്ടാക്കുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധ്യമാകുന്നിടത്തെല്ലാം വയലുകളിൽ നിന്ന് അധിക വെള്ളം വറ്റിക്കാൻ കർഷകർക്ക് നിർദേശം നൽകി.
അതേസമയം ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു, 'മോൻത' കരതൊട്ടത് അർദ്ധരാത്രി 12.30 നാണ്. ആന്ധ്രയിൽ ആറു പേർ മരിച്ചതായി റിപ്പോർട്ടുകൾ . കനത്ത മഴ തുടരുകയാണ്. ആന്ധ്രയിൽ റെഡ് അലർട്ട് പിൻവലിച്ച് ഐഎംഡി.
"
https://www.facebook.com/Malayalivartha


























