ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം... രണ്ടു പേർ പിടിയിൽ...

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാനായി ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. അരുവിക്കര സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അല്‍ അസര്‍ (35), നൗഷാദ് (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു ഇരുവരും യാത്രക്കാരിയെ ആക്രമിച്ച് മാല കവരാനായി ശ്രമിച്ചത്.
മുണ്ടേല സ്വദേശിയായ സുലോചനയുടെ മാലയാണ് ഇരുവരും പൊട്ടിക്കാനായി ശ്രമിച്ചത്. മുണ്ടേലയിലെ വീട്ടില്‍ പോകാനായി നെടുമങ്ങാട്ട് നില്‍ക്കുകയായിരുന്ന സുലോചനയെയാണ് പ്രതികള്‍ ആക്രമിച്ചത്. ഓട്ടോറിക്ഷയുമായെത്തിയ പ്രതികള്‍ മുണ്ടേലയില്ലേക്കാണെന്ന് പറഞ്ഞ് ഇവരെ വാഹനത്തില്‍ കയറ്റുകയായിരുന്നു. കൊക്കോതമംഗലത്ത് ഓട്ടോ എത്തിയപ്പോള്‍ ഇവര്‍ സുലോചനയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് സുലോചന നിലവിളിച്ചു. അതു കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നൗഷാദിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും. ഓട്ടോ ഡ്രൈവര്‍ അല്‍ അസര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് അരുവിക്കര പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha























