റാപ്പര്‍ വേടന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് വരുത്തി കോടതി: വിദേശ ഷോകളില്‍ പങ്കെടുക്കാന്‍ റാപ്പര്‍ വേടന് ഹൈക്കോടതി അനുമതി നല്‍കി

വിദേശ ഷോയില്‍ പങ്കെടുക്കാന്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് അനുമതി നല്‍കി. തൃക്കാക്കര പൊലീസ് റജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ കുറച്ചു ജാമ്യവ്യവസ്ഥകള്‍ നിര്‍ദേശിച്ചിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദലിത് സംഗീതത്തെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട് വേടനെ സമീപിച്ചപ്പോള്‍ തന്നോട് ലൈംഗികാതിക്രമം കാണിച്ചെന്ന ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് എടുത്തതാണ് മറ്റൊരു കേസ്.
സംസ്ഥാനം വിട്ടു പോകരുത്, എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം എന്നീ വ്യവസ്ഥകളില്‍ ആയിരുന്നു കോടതി പുറപ്പെടുവിച്ചത്. ഇതിന് ഇളവു വേണമെന്ന വേടന്റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. നേരത്തെ ഗവേഷണ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് എടുത്ത കേസിലെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചിരുന്നു.
നവംബര്‍ 11ന് ദുബായ്, നവംബര്‍ 28ന് ഖത്തര്‍, ഡിസംബര്‍ 13ന് ഫ്രാന്‍സ്, ഡിസംബര്‍ 20ന് ജര്‍മനി എന്നിങ്ങനെ തനിക്കുള്ള സംഗീതപരിപാടികള്‍ കാണിച്ചാണ് വേടന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടത്. സ്‌റ്റേജ് ഷോകള്‍ നടത്തുന്ന തനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണ് വിദേശത്തു പോകാന്‍ പാടില്ലെന്ന നിബന്ധന വച്ചതിലൂടെ എന്ന് വേടന്‍ വധിച്ചു . മാത്രമല്ല, രണ്ടു വ്യവസ്ഥകളും റദ്ദാക്കിയാലും കേസിന്റെ അന്വേഷണത്തെ അത് ഒരു വിധത്തിലും ബാധിക്കില്ലെന്നും വേടന്‍ വാദിച്ചിരുന്നത്. സെഷന്‍സ് കോടതി ഇക്കാര്യത്തിലുള്ള ഹര്‍ജി തള്ളിയതോടെയാണ് വേടന്‍ ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha
























