പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹെഡ് മാസ്റ്റര്‍ അറസ്റ്റില്‍

കാസര്‍കോട് കുമ്പളയില്‍ 11 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹെഡ് മാസ്റ്റര്‍ അറസ്റ്റില്‍. ബാഡൂര്‍ പദവ് സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ എന്‍ കെ സുധീര്‍ (54) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഗൃഹപ്രവേശന ചടങ്ങിനെത്തിയ പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു.
തിരുവനന്തപുരത്ത് 17കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മരുതി ജ്യോതികൃഷ്ണയില്‍ സന്ദീപ് (കിരണ്‍)ആണ് അയിരൂര്‍ പൊലീസിന്റെ പിടികൂടിയത്. ചെമ്മരുതി സ്വദേശിയായ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്ന പ്രതി പെണ്‍കുട്ടിയെ ചൂഷണം ചെയ്ത് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി സ്‌കൂളില്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ അദ്ധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തു പറയുന്നത്. അദ്ധ്യാപകര്‍ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























