നഗരത്തെ നടുക്കി പട്ടാപ്പകല്‍ കൊലപാതകം.. നഗരത്തിൽ ഒരുമാസമായി തുടരുന്ന സംഘർഷം പൊലീസിനു തടയാൻ കഴിയാത്തതാണ് അലന്റെ കൊലപാതകത്തിൽ കലാശിച്ചത്..വ്യാപക വിമർശനം..

തിരുവനന്തപുരം നഗരത്തെ നടുക്കി പട്ടാപ്പകല്‍ കൊലപാതകം .വെറും 19 വയസ് മാത്രമുള്ള യുവാവിനെയാണ് കുത്തികൊലപ്പെടുത്തിയിരിക്കുന്നത് . . തൈക്കാട് വച്ചുണ്ടായ ആക്രമണത്തില്‍ തിരുവനന്തപുരം രാജാജിനഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. കുത്തേറ്റാണ് യുവാവ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേരെ കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.ഇപ്പോഴിതാ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ കൂടി പുറത്തു വരികയാണ് .
നഗരത്തിൽ ഒരുമാസമായി തുടരുന്ന സംഘർഷം പൊലീസിനു തടയാൻ കഴിയാത്തതാണ് അലന്റെ കൊലപാതകത്തിൽ കലാശിച്ചത്. സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിന് തൊട്ടടുത്തുള്ള സ്ഥലത്ത് നടന്ന കൊലപാതകം പൊലീസിനെയും പ്രതിസന്ധിയിലാക്കി. ആസൂത്രിത കൊലപാതകമാണോ എന്നു പൊലീസ് സംശയിക്കുന്നുണ്ട്. ആറു പേരടങ്ങുന്ന സംഘമാണ് അലന്റെ സംഘത്തോട് ഏറ്റുമുട്ടിയത്. ഇതിൽ റൗഡി ലിസ്റ്റിൽപ്പെട്ടവരുമുണ്ട്.
ഇതേസ്ഥലത്ത് ഇരു സംഘങ്ങൾ തമ്മിൽ ഒരുമാസത്തിനിടെ പലതവണ ഏറ്റുമുട്ടിയിരുന്നു. കമ്മിഷണർ ഓഫിസിനു സമീപത്തു നടന്ന സംഘർഷം പോലും പൊലീസിന് തടയാനായില്ല. ക്രിമിനൽ, കാപ്പാ കേസ് പ്രതികൾക്ക് ഉൾപ്പെടെ സംഘർഷത്തിൽ പങ്കുണ്ടെന്നാണ് സൂചന. മ്യൂസിയം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളെ കേന്ദ്രീകരിച്ചാണു നിലവിൽ അന്വേഷണം.മഹാരാഷ്ട്രയിൽ 8 മാസമായി മതപഠനം നടത്തിവന്ന അലൻ അവധിക്കാണു നാട്ടിലെത്തിയത്.
അലന്റെ സഹോദരി ആൻഡ്രിയയുടെ ഭർത്താവ് നിധിന്റെ വീട്ടിലാണ് അലൻ താമസിക്കുന്നത്. നെട്ടയത്തായിരുന്നു ആദ്യം അലൻ താമസിച്ചിരുന്നത്. സഹോദരി ആൻഡ്രിയ ഒരു വർഷം മുൻപ് ആത്മഹത്യ ചെയ്തതോടെ അവിടുത്തെ വാടക വീട്ടിലെ താമസം മതിയാക്കി.കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍നിന്നു പോയത്.പിന്നീട് കേൾക്കുന്നത് അലന്റെ മരണവാർത്തയാണ്
https://www.facebook.com/Malayalivartha

























