ദേശീയ ക്ഷീരദിനാഘോഷം... അമ്പലത്തറയിലെ മിൽമ ഡെയറി സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം...

ദേശീയ ക്ഷീരദിനാഘോഷങ്ങളോടനുബന്ധിച്ച് 24, 25 തീയതികളിൽ അമ്പലത്തറയിലെ മിൽമ ഡെയറി സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ നേരിട്ട് കാണാനുള്ള അവസരമാണ് സന്ദർശകർക്ക് ലഭിക്കുക.മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻറെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ ധവള വിപ്ലവത്തിൻറെ പിതാവായ ഡോ. വർഗീസ് കുര്യൻറെ ജന്മദിനമായ നവംബർ 26 നാണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പാൽ പായ്ക്ക്ചെയ്ത് വിപണിയിൽ എത്തിക്കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങളെ കുറിച്ച് മനസിലാക്കുന്നതിനും സന്ദർശകർക്ക് അവസരം ലഭിക്കും
മിൽമ ഉത്പന്നങ്ങളായ നെയ്യ്, ഐസ്ക്രീം, വെണ്ണ, തൈര്, പനീർ, സംഭാരം തുടങ്ങിയവയുടെ നിർമാണ പ്രക്രിയയും കാണാനാകും.മിൽമ ഉത്പന്നങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ വാങ്ങാനും സന്ദർശകർക്ക് ഈ ദിവസങ്ങളിൽ അവസരമുണ്ട്. ദേശീയ ക്ഷീരദിനാഘോഷത്തിൻറെ ഭാഗമായി 21 ന് ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ക്വിസ് മത്സരവും 22 ന് പെയിൻറിങ് മത്സരവും നടക്കും. അമ്പലത്തറയിലെ മിൽമ ഡെയറിയിൽ രാവിലെ 9.30 മുതലാണ് മത്സരം. താല്പര്യമുള്ളവർ 20 ന് മുമ്പ് milmatd.quiz@gmail.com എന്ന ഇമെയിൽ ഐഡി വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.
"
https://www.facebook.com/Malayalivartha

























