ശബരിമല സ്വർണ്ണക്കൊള്ളയിൽ സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി..പത്ത് മണിക്കൂർ നീണ്ട പരിശോധനയിൽ തെളിവുകൾ ശേഖരിച്ച് മലയിറങ്ങി..

ഇന്നലെ മണ്ഡല മാസം തുടങ്ങുമ്പോൾ തന്നെ ശബരിമലയിൽ എസ്ഐടി അന്വേഷണ സംഘം അവിടെ സന്നിധാനത്ത് എത്തിയിരുന്നു . ഇന്ന് മലയിറങ്ങുമ്പോൾ കൃത്യമായി കൈയിൽ തെളിവുകളുമായാണ് അവർ പടിയിറങ്ങുന്നത് . ശബരിമല സ്വർണ്ണക്കൊള്ളയിൽ സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ഇന്ന് പുലർച്ചെയാണ് പരിശോധന അവസാനിച്ചത്. കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളില്‍ നിന്നും സാമ്പിളുകൾ ശേഖരിച്ചു. സോപാനത്തെ പാളികൾ തിരികെ സ്ഥാപിച്ചു.
ഏകദേശം പത്ത് മണിക്കൂറോളമാണ് പരിശോധന നടത്തിയത്. സംഘം സന്നിധാനത്ത് നിന്ന് ഇന്ന് മടങ്ങും. കാലപ്പഴക്കം പരിശോധിക്കുന്നത് പാളികൾ വ്യാജമാണോ എന്ന് അറിയുന്നതിൽ നിർണായകമാണ്.അതേസമയം, സ്വർണകവർച്ചാക്കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുൻ കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജയശ്രിയുടെ അറസ്റ്റ് സിംഗിൾ ബെഞ്ച് തൽക്കാലത്തേക്ക് തടഞ്ഞിട്ടുണ്ട്. സ്വർണക്കൊളളയിൽ പങ്കില്ലെന്നും മേലുദ്യോഗസ്ഥ നിർദേശമനുസരിച്ച് ഫയലിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നുമാണ് ഹർജിയിലെ പ്രധാന വാദം.
ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.സ്വർണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി പ്രത്യേക അന്വേഷണ സംഘം ശബരിമല സന്നിധാനത്തെ പാളികളിലെ സ്വർണ സാംപിളുകൾ ശേഖരിച്ചു. 1998ൽ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞു നൽകിയതും അതിനു ശേഷം 2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കൊണ്ട് സ്വർണം പൂശിച്ചതും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുകയാണു പരിശോധനയുടെ ലക്ഷ്യം. അതെല്ലാം കണ്ടെത്തുകയും ചെയ്തിട്ടുണ്ട് .
സ്വർണ കേസിൽ കുറ്റക്കാർക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കാനാണ് ഹൈക്കോടതിയുടെ നിർദേശ പ്രകാരം സാംപിൾ ശേഖരിച്ചത്. പരിശോധനയുടെ ഫലം പ്രത്യേക സംഘം കോടതിയെ അറിയിക്കും.ഇന്നലെ ഉച്ചപ്പൂജയ്ക്കു തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ദേവന്റെ അനുജ്ഞവാങ്ങിയായിരുന്നു തുടക്കം. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം , ശബരിമല സ്പെഷൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
സ്വർണം, ചെമ്പ് എന്നിവയുടെ മൂലവും കാലപ്പഴക്കവും തിരിച്ചറിയാൻ വിദഗ്ധൻ അനു അനന്തനെയും എത്തിച്ചിരുന്നു.ശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറ് വശത്തെ മൂലയിലുള്ള സ്വർണപ്പാളി ആദ്യം ഇളക്കിയെടുത്തു. പിന്നീട് 3 മൂലയിലെയും കൂടി ഇളക്കി. 1998ൽ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് ശ്രീകോവിൽ സ്വർണം പൊതിഞ്ഞതിന്റെ സാംപിൾ ശേഖരിക്കാനായിരുന്നു ഇത്. പിന്നീട് 2019ൽ ഘടിപ്പിച്ച കട്ടിളപ്പാളി ഇളക്കി എടുത്തു തൂക്കം നോക്കി. കേസിൽ ഉൾപ്പെട്ട ഭാഗത്തിന്റെ വിസ്തീർണം പ്രത്യേകം രേഖപ്പെടുത്തി.
ദ്വാരപാലക ശിൽപങ്ങളിലെയും കട്ടിളയിലെയും ചെമ്പുപാളികളുടെയും സാംപിൾ ശേഖരിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം പൂശി നൽകിയ ദ്വാരപാലക ശിൽപത്തിലെ പീഠമാണ് പരിശോധനയ്ക്കായി അഴിച്ചെടുത്തത്. ഏതായാലും ഉടൻ തന്നെ തെളിവുകൾ കോടതിയിൽ സമർപ്പിക്കും അതിന് ശേഷമാണ് ബാക്കിയുള്ള നടപടികളിലേക്ക് കടക്കുക .
https://www.facebook.com/Malayalivartha























