ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടർന്ന്.. ആരോപണത്തിന് പിന്നാലെ ശബ്ദ സംഭാഷണങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്..തനിക്ക് സമ്മര്‍ദമുണ്ടെന്ന് ഈ സംഭാഷണത്തില്‍ അനീഷ് ജോര്‍ജ് സഹ ബിഎല്‍ഒ വൈശാഖിനോട് പറയുന്നുണ്ട്..

കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിനെ ആരും മറന്നു കാണില്ല . പാർട്ടിയിലെ ചില സഖാക്കളുടെ മാനസിക പീഡനം സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്ത ആ ദിവസം . ഇപ്പോഴും അതിന് ഉത്തരവാദികൾ ആയവർ സമൂഹത്തിൽ ജീവിക്കുന്നു . കണ്ണൂരിൽ രണ്ടു ദിവസം മുൻപും ഒരു മരണം നടന്നിരുന്നു അതും സമാനമായ കാരണങ്ങൾ തന്നെ . കണ്ണൂര്‍ കാങ്കോല്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്നാണെന്ന ആരോപണത്തിന് പിന്നാലെ ശബ്ദ സംഭാഷണങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്.
കോണ്‍ഗ്രസിന്റെ ബൂത്ത് ലെവല്‍ ഏജന്റ് വൈശാഖും അനീഷ് ജോര്‍ജും തമ്മിലുള്ള ശബ്ദസംഭാഷണമാണ് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്. തനിക്ക് സമ്മര്‍ദമുണ്ടെന്ന് ഈ സംഭാഷണത്തില്‍ അനീഷ് ജോര്‍ജ് സഹ ബിഎല്‍ഒ വൈശാഖിനോട് പറയുന്നുണ്ട്.രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് പകരം സിപിഎം ബ്രാഞ്ച് ബ്രാഞ്ച് സെക്രട്ടറിയാണ് ഫോം വിതരണത്തിനായി അനീഷിനൊപ്പം പോയതെന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചു. സിപിഎം അതിപ്രസരം ഉള്ള പഞ്ചായത്ത് ആണത്.
അവിടെ ഒരു പഞ്ചായത്ത് മെമ്പര്‍ പോലും കോണ്‍ഗ്രസിനില്ല. അവിടെ സിപിഎം ബിഎല്‍ഒ മാരെ നിയന്ത്രിച്ച് കള്ളവോട്ട് ചെയ്യാറുണ്ട്. അതിന് സാഹചര്യം ഒരുക്കാന്‍ ബിഎല്‍ഒ അനീഷ് ജോര്‍ജിനെ അവര്‍ ഭീഷണിപ്പെടുത്തി സമ്മര്‍ദം നല്‍കുകയായിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ചന്ദ്രന്‍ അനീഷിന് ഒപ്പം വീടുകളില്‍ ഫോം നല്‍കാന്‍ പോയിരുന്നു. രണ്ടാം ദിവസം ഡിവൈഎഫ്‌ഐ നേതാവ് പ്രജോദ് ഒപ്പം പോയി മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.ജോലി ഭാരമല്ല അനീഷ് ജോര്‍ജിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ' അദ്ദേഹത്തെ സിപിഎം പ്രാദേശികനേതൃത്വം ഭീഷണിപ്പെടുത്തിയത് കാരണമാണ് ആത്മഹത്യ ചെയതത്്.
സിപിഎം ബി എല്‍ എ റഫീഖാണ് അനീഷിനെ ഭീഷണിപ്പെടുത്തിയത്. ഇതു കാരണം എസ്.ഐ. ആര്‍ ഫോറം വിതരണത്തിന് കോണ്‍ഗ്രസ് ബിഎല്‍എയായ വൈശാഖ് വരേണ്ടെന്ന് അനീഷ് ജോര്‍ജ് ഫോണില്‍ വിളിച്ചു പറഞ്ഞു. വന്നാല്‍ സി.പി.എം പ്രവര്‍ത്തകര്‍ തടയുമെന്നും അനീഷ്. ബിഎല്‍എ യെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പരാതി നല്‍കുമെന്ന് വൈശാഖ് മറുപടി പറഞ്ഞു. സി.പി.എം ബി.എല്‍.എ റഫീഖിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന് മാര്‍ട്ടിന്‍ ആവശ്യപ്പെട്ടു.
നേരത്തെ അനീഷ് ജോര്‍ജ്ജിന്റെ ആത്മഹത്യ വേദനാജനകമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതികരിച്ചിരുന്നു. സംഭവത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണമാണ് സണ്ണി ജോസഫ് ഉന്നയിച്ചത്. 'കോണ്‍ഗ്രസ് ബൂത്ത് ഏജന്റിനെ കൂടെ കൂട്ടിയതിന് സിപിഐഎം ബിഎല്‍ഒയെ ഭീഷണിപ്പെടുത്തി. കള്ളപരാതി നല്‍കി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന്റെ ഫോണ്‍ സംഭാഷണമുണ്ട്. ജോലി ഭാരവും സിപിഎമ്മിന്റെ ഭീഷണിയുമാണ് ആത്മഹത്യക്ക് കാരണം', അദ്ദേഹം പറഞ്ഞു.ഇത് വരെയായിട്ടും പോലീസ് നടപടി എടുത്തിട്ടില്ല .
https://www.facebook.com/Malayalivartha























