വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും, മുന്‍ ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാന്‍ കമാലിനെയും ഇന്ത്യ കൈമാറില്ല.. അവാമി ലീഗ് അനുകൂലികള്‍ തെരുവിൽ; വ്യാപക സംഘർഷം..

കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും മുന്‍ ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാന്‍ കമാലിനെയും വധശിക്ഷയ്ക്ക് വിധിച്ചത് . ഇപ്പോൾ ഇന്ത്യയിൽ തുടരുന്ന അവരെ നമ്മുടെ ഭരണകൂടം കൈമാറുമോ എന്നുള്ളത് ഒരു ചോദ്യമാണ് . എന്നാൽ അതിനൊരു ഉത്തരം ആയിരിക്കുകയാണ് . വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും മുന്‍ ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാന്‍ കമാലിനെയും ഇന്ത്യ കൈമാറില്ല വിധിക്ക് പിന്നിലും ഇന്ത്യാ വിരുദ്ധ ശക്തികളുണ്ടെന്നാണ് നിഗമനം.
ഇരുവരേയും ഉടന്‍ കൈമാറണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ് ആവശ്യപ്പെട്ടിട്ടുണ്ട്. രേഖാമൂലവും കത്ത് നല്‍കും. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കൈമാറ്റ കരാര്‍ പ്രകാരം രണ്ട് കുറ്റവാളികളെയും കൈമാറണം എന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം നിലപാട് എടുത്തിട്ടുണ്ട്. എന്നാല്‍ ഹസീനയ്‌ക്കെതിരെയുള്ളത് രാഷ്ട്രീയ പ്രേരിത ശിക്ഷയാണെന്നാണ് ഇന്ത്യന്‍ നിലപാട്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികള്‍ക്ക് അഭയം നല്‍കുന്നത് സൗഹൃദപരമല്ലാത്ത പ്രവൃത്തിയും നീതിയോടുള്ള അവഗണനയുമായി കണക്കാക്കുമെന്നും ഇന്നോ നാളെയോ രേഖാമൂലം ഇന്ത്യയോട്
ആവശ്യം ഉന്നയിക്കും എന്നും ബംഗ്ലദേശ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. അതേസമയം, മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ട് ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലാദേശ് പ്രഖ്യാപിച്ച വിധി ഇന്ത്യ ശ്രദ്ധിച്ചു എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. രേഖാമൂലം കത്ത് കിട്ടുമ്പോള്‍ ഔദ്യോഗികമായി പ്രതികരിക്കും. അതിനിടെ ബംഹ്ലാദേശില്‍ കലാപ സാഹചര്യമുണ്ട്. പ്രതിഷേധക്കാര്‍ തെരവ് കീഴടക്കി കഴിഞ്ഞു.
ഈ സാഹചര്യത്തില്‍ ഇന്ത്യ അതിര്‍ത്തിയിലും നിരീക്ഷണം ശക്തമാക്കും.ധാക്കയിലേയും ബംഗ്ലാദേശിലെ മറ്റു സ്ഥലങ്ങളിലേയും തെരുവുകളില്‍ വിന്യസിച്ചിരുന്ന പോലീസുമായി അവാമി ലീഗ് അനുകൂലികള്‍ ഏറ്റുമുട്ടുകയായിരുന്നു. പ്രതിഷേധ പ്രകടനത്തിനും ഹൈവേകള്‍ ഉപരോധിച്ചതിനും പിന്നാലെയായിരുന്നു ആക്രമണം. പ്രകടനക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിയും ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രതിഷേധക്കാരെ ലാത്തിയുപയോഗിച്ച് ഓടിക്കുന്നതിന്റെയും സ്‌ഫോടന ശബ്ദം കേള്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























