കേസ് റദ്ദാക്കി വിചാരണ കൂടാതെ തന്നെ കുറ്റവിമുക്തനാക്കി വിട്ടയക്കണമെന്ന പ്രതി ക്ലബ് സെക്രട്ടറി രഘു ചന്ദ്രൻ നായരുടെ വിടുതൽ ഹർജി തള്ളിക്കൊണ്ട് പ്രതി വിചാരണ നേരിടാൻ ഹൈക്കോടതിയും സുപ്രീം കോടതിയും ഉത്തരവിട്ട കേസ് : വിചാരണ തുടങ്ങി

ഗോൾഫ് ക്ലബ് വളപ്പിൽ നിന്നും മഹാഗണി, ഉലട്ടി, മഴ മരം തുടങ്ങിയ വൃക്ഷങ്ങൾ മുറിച്ചുവെന്നാണ് കേസ്. അസ്വ: നെയ്യാറ്റിൻകര. പി. നാഗരാജ് സമർപ്പിച്ച പൊതു താൽപര്യ ഹർജിയിൽ മോഷണക്കേസ് എടുക്കാൻ 2010 ഫെബ്രുവരി 2 നാണ് കോടതി പേരൂർക്കട പോലീസിനോട് ഉത്തരവിട്ടത്. പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് തൂക്കു കയർ വിധിച്ച ജില്ലാ ജഡ്ജി എ.എം. ബഷീറാണ് 2010 ൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആയിരിക്കെ കേസെടുക്കാൻ ഉത്തരവിട്ടത്. കൂടാതെ സമയ ബന്ധിതമായി അന്വേഷണ റിപ്പോർട്ട് വിളിച്ചു വരുത്തി കേസന്വേഷണം നിരീക്ഷിക്കുകയും ചെയ്തു. പേരൂർക്കട പോലീസ് മുൻ സബ് ഇൻസ്പെക്ടർമാരായ റോബർട്ട് ജോണി , ശിവാനന്ദൻ എന്നിവരാണ് കേസ് അന്വേഷിച്ച് രഘു ചന്ദ്രൻ നായരെ പ്രതി ചേർത്ത് 2013 ൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
എന്നാൽ തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാകയാൽ കേസിൻ്റെ തുടർ നടപടികൾ റദ്ദാക്കി തന്നെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതി ഹൈക്കോടതിയിൽ സമർപ്പിച്ച വിടുതൽ ഹർജി ജസ്റ്റിസ് ബി. കെമാൽ പാഷ 2016 ഫെബ്രുവരി 9 ന് തള്ളുകയും കേസ് നിലനിൽക്കുമെന്നും പ്രതി വിചാരണ നേരിടണമെന്നും ഉത്തരവിട്ടു. ഈ ഉത്തരവ് ചോദ്യം ചെയ്ത് പ്രതി സുപ്രീം കോടതിയിൽ സമർപ്പിച്ച സ്പെഷ്യൽ ലീവ് അപ്പീൽ ( പ്രത്യേക അനുമതി അപ്പീൽ ഹർജി) തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്നും ചൂണ്ടിക്കാട്ടി പ്രതി വിചാരണ നേരിടാൻ ജസ്റ്റിസുമാരായ ജഗദീഷ് സിംഗ് ഖേഹർ , സി . നാഗപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിടുകയായിരുന്നു.
"
https://www.facebook.com/Malayalivartha























