ഞാൻ ഇനി ശബരിമലയിൽ വരില്ല..! മാല പിണറായിയുടെ മുഖത്ത് വലിച്ചെറിഞ്ഞു...! നിലവിളിച്ച് അയ്യപ്പന്മാർ..!

ഇന്നലെയുണ്ടായ തിക്കിനും തിരക്കിനും പിന്നാലെ സന്നിധാനത്ത് നിയന്ത്രണം കർശനമാക്കിയതോടെ തിരക്ക് നിയന്ത്രണ വിധേയമായി. പാളിച്ചകൾ ഇനിയും ഉണ്ടാകാതിരിക്കാൻ തീർഥാടകരെ നിലയ്ക്കൽ തടഞ്ഞു നിർത്തി നിയന്ത്രിച്ചാണ് പമ്പയിലേക്ക് പോകാൻ അനുവദിക്കുന്നത്. രാത്രിയിൽ എത്തിയ തീർഥാടകരുടെ മുഴുവൻ വാഹനങ്ങളും നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ കയറ്റിയിട്ടു. അതിലെ തീർഥാടകരോട് വിശ്രമിച്ച് പതുക്കെ മാത്രം പമ്പയിലേക്ക് പോകാനാണ് പൊലീസ് പറഞ്ഞത്.
എൻഡിആർഎഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. തൃശൂരിൽ നിന്നുള്ള 35 അംഗ സംഘമാണ് എത്തിയത്. രണ്ടാം സംഘം ഇന്ന് രാത്രിയോടെ എത്തുമെന്നാണ് വിവരം. പമ്പ - നിലയ്ക്കൽ റൂട്ടിൽ ഭൂരിപക്ഷവും കെഎസ്ആർടിസി ബസുകൾ മാത്രമാക്കി. പമ്പയിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ മിനിറ്റിൽ 3 മുതൽ 5 വരെ ബസുകൾ അയച്ച സ്ഥാനത്ത് ഇന്ന് നിയന്ത്രിച്ച് മാത്രമാണ് ബസുകൾ പോകാൻ അനുവദിക്കുന്നത്. അതേ സമയം, ദർശനം കഴിഞ്ഞ് പമ്പയിൽ എത്തിയ തീർഥാടകരെ നിലയ്ക്കൽ എത്തിക്കാൻ നിര നിരയായി ബസുകൾ കാത്തു കിടക്കുകയാണ്. തീർഥാടകർ കയറിയാൽ അപ്പോൾ തന്നെ ബസ് വിട്ടു പോകും.
ഇന്നലെ രാത്രി ഹരിവരാസനം ചൊല്ലി നട അടച്ചപ്പോൾ പതിനെട്ടാംപടി കയറാനുള്ള നിര മരക്കൂട്ടം വരെ ഉണ്ടായിരുന്നു. അവരെ രാത്രി നട അടച്ച ശേഷവും പതിനെട്ടാംപടി കയറ്റി തിരക്ക് കുറച്ചു. ഇന്ന് പുലർച്ചെ 3ന് നട തുറന്ന ശേഷം വടക്കേ നടയിലൂടെ അവർക്ക് ദർശനത്തിന് അവസരം നൽകി. എരുമേലി – പമ്പ പാതയിൽ പലയിടത്തും വാഹനങ്ങൾ തടഞ്ഞു നിർത്തിയാണ് ഇന്നലെ തിരക്ക് നിയന്ത്രിച്ചത്. ഇന്ന് വഴിയിൽ വാഹനങ്ങൾ തടഞ്ഞിട്ടില്ല.
പതിനെട്ടാംപടി കയറാനുള്ള ക്യൂ നിലവിൽ ശരംകുത്തി വരെ മാത്രമാണ്. സന്നിധാനവും പമ്പയും പൂർണമായും പൊലീസിന്റെ നിയന്ത്രണത്തിലാണ്. വരി തെറ്റിച്ച് പതിനെട്ടാം പടിക്കലേക്ക് പോകാൻ ആരെയും അനുവദിക്കുന്നില്ല.
മുൻ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. മുന്നൊരുക്കങ്ങളിൽ വീഴ്ച സംഭവിച്ചുവെന്നും സന്നിധാനത്തെ സ്ഥിതി ഭയാനകമെന്നും ജയകുമാർ പറഞ്ഞു.
ഭക്തർക്ക് കുടിവെള്ളം കിട്ടുന്നില്ല എന്നത് വാസ്തവമാണ്. അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ല. നാല് മണിക്കുറിൽ കൂടുതൽ ക്യൂ നിൽക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കും. പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസേനയുടെ സഹായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha























