അൻവറിനെ സഹായിച്ചത് സി പി എം ഉന്നതൻ ? ഡി. ജീ പി എം.ആർ. അജിത് കുമാറാണ് അൻവറിന് കേന്ദ്ര അന്വേഷണം എന്ന ക്വട്ടേഷൻ കൊടുത്തത്... മുന്‍ എംഎല്‍എ പി.വി. അന്‍വറിന് കുരുക്ക് മുറുകുന്നു...

കെ എഫ് സിയിൽ നിന്നും സ്വീകരിച്ച വായ്പ തിരിച്ചടക്കാത്ത പി.വി. അൻവറിനെ സംരക്ഷിച്ച് സർക്കാർ സ്ഥാപനത്തെ 22. 30 കോടി രൂപയുടെ നഷ്ടത്തിലാക്കിയതിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് പങ്കുള്ളതായി ഇ ഡിക്ക് സൂചന ലഭിച്ചു. ഒരേ വസ്തു ഈടുനൽകി രണ്ടുവായ്പകൾ രണ്ടു പേരുകളിൽ എടുത്തത് തനിക്ക് വേണ്ടിയാണെന്ന് അൻവർ സമ്മതിച്ചു. കെ എം മാണി ധനമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടർന്ന് ധനമന്ത്രിയായ ഉമ്മൻ ചാണ്ടിയുടെ കാലത്താണ് അൻവർ കെ എഫ് സിയിൽ നിന്നും വായ്പയെടുത്തത്. എന്നാൽ വൻതുക തിരിച്ചടക്കാതിരുന്നിട്ടും ഐസക് അൻവറിനെ സഹായിച്ചു. ഡി. ജീ പി എം.ആർ. അജിത് കുമാറാണ് അൻവറിന് കേന്ദ്ര അന്വേഷണം എന്ന ക്വട്ടേഷൻ കൊടുത്തത്. തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറുമായ പി.വി.അൻവറിന്റെ സ്വത്ത് 50 കോടി രൂപ വർധിച്ചെന്നും എന്നാൽ ഇതിന് തൃപ്തികരമായ വിശദീകരണം നൽകാൻ
അദ്ദേഹത്തിനായില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. അൻവറുമായി ബന്ധപ്പെട്ട കമ്പനികളും വീടും ഉൾപ്പെടെ ആറിടങ്ങളിൽ നടത്തിയ റെയ്ഡ് സംബന്ധിച്ച് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കുന്നത്. 2015ൽ അൻവറിന്റെ സ്വത്ത് 14.3 കോടി രൂപയായിരുന്നെങ്കിൽ 2021ൽ ഇത് 64.14 കോടി രൂപയായി വര്‍ധിച്ചു.കേരള ഫിനാൻഷ്യൽ കോർപറേഷന്റെ മലപ്പുറം ശാഖയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മതിയായ ഈടില്ലാതെയും ക്രമക്കേടു നടത്തിയും അൻവർ വായ്പയെടുത്തെന്ന, വ്യവസായി മുരുഗേഷ് നരേന്ദ്രന്റെ പരാതിയിൽ വിജിലൻസ് കേസെടുത്തിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് സംഭവത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് ഇ.ഡിയും പരിശോധിക്കുന്നത്. ഒരേ വസ്തു തന്നെ ഈടുവച്ച് മാലംകുളം കൺസ്ട്രക്ഷൻസ് എന്ന കമ്പനി 7.5 കോടി രൂപ വായ്പയെടുത്തിരുന്നു.
ഇതേ വസ്തു തന്നെ ഈടുവച്ച് പിന്നീട് 3.05 കോടി രൂപയും 1.56 കോടി രൂപയും പിവിആർ ഡവലപ്പേഴ്സ് എന്ന കമ്പനിയും കെഎഫ്സിയിൽ നിന്ന് വായ്പയെടുത്തെന്ന് ഇ.ഡി പറയുന്നു.ഇത് ക്രമേണ 22.3 കോടി രൂപയുടെ കടബാധ്യതയായി മാറി. ബെനാമി ഇടപാടുകൾ ഉൾപ്പെടെ ഈ തുക മറ്റു കാര്യങ്ങൾക്കായി വകമാറ്റിയെന്നാണ് പ്രാഥമിക തെളിവുകളെന്ന് ഇ.ഡി പറയുന്നു. തന്റെ മരുമകന്റെയും ഡ്രൈവറുടെയും പേരിലാണ് മാലംകുളം കൺസ്ട്രക്ഷൻസ് എന്ന കമ്പനിയെങ്കിലും ഇതിന്റെ യഥാർഥ ഉടമ താനാണെന്ന് അൻവർ സമ്മതിച്ചതായി ഇ.ഡി പറയുന്നു. പിവിആർ മെട്രോ വില്ലേജ് എന്ന പദ്ധതിക്കു വേണ്ടിയാണ് വായ്പാ തുക ഉപയോഗിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ മതിയായ അനുമതി ഇല്ലാതെയാണ് മെട്രോ വില്ലേജിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ബെനാമി ഉൾപ്പെടെ 15 അക്കൗണ്ടുകൾ അടക്കം ഒട്ടേറെ രേഖകൾ റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇവ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയാണെന്നും ഇ.ഡി വ്യക്തമാക്കി.
കെഎഫ്സി വായ്പത്തട്ടിപ്പില്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിന് കുരുക്ക് മുറുകുന്നു. വെള്ളിയാഴ്ച നടത്തിയ റെയ്ഡിലാണ് ഇഡിക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. അന്‍വറിന്‍റെ ഡ്രൈവറിന്‍റെയും ബന്ധുക്കളുടെയും പേരുകളില്‍ തുടങ്ങിയ ബെനാമി സ്ഥാപനങ്ങള്‍ക്കാണ് കെഎഫ്സിയില്‍ നിന്ന് പന്ത്രണ്ട് കോടി രൂപ വായ്പ അനുവദിച്ചത്. കെഎഫ്സിയില്‍ നിന്നെടുത്ത വായ്പകള്‍ പിവിആര്‍ ടൗണ്‍ഷിപ് പദ്ധതിക്കായാണ് ഉപയോഗിച്ചതെന്ന് അന്‍വര്‍ ചോദ്യം ചെയ്യലില്‍ ഇഡിയോട് സമ്മതിച്ചു.പിവിആര്‍ മെട്രോ വില്ലേജില്‍ നടത്തിയ പരിശോധനയില്‍ പാര്‍ക്ക്, വില്ലകള്‍ റിസോര്‍ട്ടുകളും സ്കൂളുമടക്കം വന്‍ നിര്‍മിതികളാണ് നടന്നിട്ടുള്ളതെന്നും ഇഡി കണ്ടെത്തി. നിര്‍മാണങ്ങള്‍ അനധികൃതമാണെന്നും തട്ടിയെടുത്ത കോടികള്‍ ഈ നിര്‍മാണങ്ങള്‍ക്കാണ് വിനിയോഗിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.
രേഖകള്‍ പോലും പരിശോധിക്കാതെ അനധികൃതമായാണ് കെഎഫ്സി ഉദ്യോഗസ്ഥര്‍ വായ്പകള്‍ അനുവദിച്ചതിന്‍റെ തെളിവുകളും ഇഡിക്ക് ലഭിച്ചു.ടെക് നിക്കല്‍ ഓഫിസറും ലീഗല്‍ ഓഫിസറുമടക്കം വീഴ്ചകള്‍ ഇഡി ഉദ്യോഗസ്ഥരോട് തുറന്ന് സമ്മതിച്ചു. ശുപാർശയില്ലാതെ കെ എഫ് സിയിൽ നിന്നും വായ്പ ലഭിക്കില്ല. കടുത്ത ശുപാർശ ഉണ്ടെങ്കിൽ മാത്രമേ കെ എഫ് സി വായ്പ അനുവദിക്കുകയുള്ളു. തോമസ് ഐസക്കിന്റെ കാലത്ത് പിണറായിയുടെ ദൂതനായി ടോമിൻ ജെ തച്ചങ്കരിയാണ് കെ എഫ് സി ഭരിച്ചിരുന്നത്.അന്‍വറിന് പുറമെ ഡ്രൈവര്‍ സിയാദ് കെഎഫ്സി മലപ്പുറം ശാഖയിലെ മൂന്ന് ഉദ്യോഗസ്ഥരുമാണ് വിജിലന്‍സ് കേസിലെ പ്രതികള്‍. അന്വേഷണത്തിന്‍റെ ഭാഗമായി പി.വി.അന്‍വറിനെയടക്കം വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുംമലപ്പുറം കെഎഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന നടന്നിരുന്നു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അന്‍വര്‍ 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മലപ്പുറം കെ എഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയത്.
ഇത് കെ എഫ് സിക്ക് വന്‍ നഷ്ടം വരുത്തിയെന്നാണ് പരാതി. തിരുവനന്തപുരത്ത് നിന്ന് എത്തിയ വിജിലന്‍സ് സംഘമാണ് പരിശോധന നടത്തിയത്. അന്‍വറിന്റെ ഡ്രൈവര്‍ സിയാദ് അമ്പായത്തിങ്ങല്‍, മാലാംകുളം കണ്‍സ്ട്രക്ഷന്‍സ് കമ്പനി ഡയറക്ടറും സഹോദരപുത്രനുമായ അഫ്താബ് ഷൗക്കത്ത് എന്നിവരുടെ വീട്ടിലും മഞ്ചേരിയിലെ പിവിആര്‍ മെട്രോ വില്ലേജ്, കേരള ഫിനാൻഷ്യൽ കോർപറേഷൻ മലപ്പുറം ബ്രാഞ്ച് ഓഫീസ്, ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ വീടുകൾ, അന്‍വറിന്റെ വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലുമാണ് പരിശോധന നടത്തിയത്.സി പി എമ്മിലും കോൺഗ്രസിലുമില്ലാത്ത പി.വി. അൻവറിനെതിരെ കേന്ദ്രാന്വേഷണം വരുന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു. എം.ആർ. അജിത്ത് കുമാർ വിജിലൻസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത് . പി വി അന്‍വര്‍ ആവശ്യപ്പെട്ട വഴിവിട്ട കാര്യങ്ങള്‍ക്ക് വഴങ്ങാത്തതാണ് ആരോപണങ്ങള്‍ക്ക് കാരണമെന്ന് എം ആര്‍ അജിത് കുമാര്‍ നൽകിയ മൊഴിയാണ് അന്വേഷണത്തിന് വഴിതെളിച്ചത്.
ഇതിൽ വഴിവിട്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് കേന്ദ്രത്തിനറിയണം. അനധികൃത സ്വത്ത് സമ്പാദനമെന്ന് കാട്ടി തനിക്കെതിരായ ആരോപണങ്ങളിലെ വ്യാജരേഖകള്‍ ചമച്ചത് അൻവറാണെന്നാണ് എം ആര്‍ അജിത് കുമാറിന്റെ മൊഴി. പൊലീസില്‍ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്നും അക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അൻവറിനെ ചില ഉദ്യോഗസ്ഥർ സഹായിച്ചിരുന്നു.
വീട് നിര്‍മ്മാണം ഭാര്യാ പിതാവ് നല്‍കിയ ഭൂമിയിലാണ്. ഫ്‌ലാറ്റ് മറിച്ചു വിറ്റ് ലാഭം നേടിയിട്ടില്ലെന്നും എ ഡി ജി പി മൊഴി നല്‍കി. ഇതുമായി ബന്ധപ്പെട്ട് എസ്ബിഐയില്‍ നിന്നെടുത്ത വായ്പാ വിവരങ്ങളും വിജിലന്‍സിനോട് പറഞ്ഞു.പി വി അന്‍വര്‍ ആവശ്യപ്പെട്ട വഴിവിട്ട കാര്യങ്ങള്‍ക്ക് വഴങ്ങാത്തതാണ് ആരോപണങ്ങള്‍ക്ക് കാരണമെന്നും എം ആര്‍ അജിത് കുമാര്‍ മൊഴി നല്‍കി.മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശാനുസരണം അന്‍വറുമായി സുഹൃത്ത് നജീബിന്റെ വീട്ടില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.അജിത് കുമാര്‍ തന്നെ വന്നുകണ്ടിരുന്നെന്ന് പി.വി.അന്‍വര്‍ സമ്മതിച്ചു . പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ നേരില്‍ കാണണമെന്നു പറഞ്ഞ് വിളിച്ചിരുന്നു. പൊലീസ് മെസേജുകള്‍ ചോരുന്നതില്‍ താന്‍ നടപടി ആവശ്യപ്പെട്ടിരുന്നു. ആ കാര്യങ്ങളാണ് സംസാരിച്ചത്.
പക്ഷേ തന്നെ ചതിക്കുകയാണെന്ന് പിന്നീട് ബോധ്യപ്പെട്ടെന്നും അന്‍വര്‍ പറഞ്ഞു. വഴിവിട്ട എന്ത് സഹായമാണ് ഞാന്‍ ആവശ്യപ്പെട്ടതെന്ന് ചോദിച്ച അന്‍വര്‍, അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണെന്നും പറഞ്ഞു. പി.വി അന്‍വറിന് വഴങ്ങാത്തതാണ് തനിക്കെതിരായ ആരോപണത്തിന് കാരണം എന്നായിരുന്നു അജിത്കുമാര്‍ വിജിലന്‍സിന് നല്‍കിയ മൊഴി. പി.വി.അന്‍വറുമായി സംസാരിച്ചിരുന്നുന്നുവെന്നും കണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും അജിത്കുമാര്‍ പറഞ്ഞിരുന്നു.അജിത്കുമാറുമായുണ്ടായ കൂടിക്കാഴ്ചയെ കുറിച്ച് പി വി അന്‍വര്‍ പറയുന്നതിങ്ങനെയാണ് . 'ഷാജൻ സ്കറിയ പൊലീസ് കമ്മീഷണര്‍മാരുടെ വയര്‍ലെസ് മെസേജുകള്‍ പുറത്തു വിട്ടപ്പോള്‍ അതിനെ കുറിച്ച് അന്വേഷിച്ച് ഒരു വിഡിയോയുമായി മുഖ്യമന്ത്രിയെ പോയി കണ്ടിരുന്നു. വിഷയം വളരെ ഗൗരവമുള്ളതാണ് എന്ന നിലയ്ക്ക് അന്നത്തെ എ.ഡി.ജി.പി അജിത്കുമാറിനെ വിളിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിൽ അന്ന് വൈകുന്നേരമാണ് അജിത് കുമാർ എന്നെ വിളിക്കുന്നത്.
നമുക്കൊന്ന് കാണണം എന്നാണ് പറഞ്ഞത്. പൊലീസ് നല്ല രീതിയിൽ പ്രവര്‍ത്തിക്കുന്നില്ല എന്നൊരു ചെറിയ പരാതി ഞാൻ എന്ന് സൂചിപ്പിച്ചിരുന്നു. അതില്‍ എന്നെ കണ്‍വീന്‍സ് ചെയ്യാൻ വേണ്ടിയിട്ടാണ് അന്ന് വൈകുന്നേരത്തെ ഒരു മീറ്റിംഗ് വേണം എന്ന് പറഞ്ഞത്. എന്‍റെ സുഹൃത്തിന്‍റെ വീട്ടിലേക്ക് വരാനാണ് അദ്ദേഹത്തോട് പറഞ്ഞത്.വൈകുന്നേരം ഒരു ഏഴര മണി മുതല്‍ എട്ടര മണി വരെ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഈ സമയത്തൊക്കെ ഷാജന്‍ ഒളിവിലാണ്. ആ സമയം ഇടയ്ക്ക് അജിത് എന്നെ വിളിക്കും എം.എൽ.എ സഹായിക്കണം കണ്ടെത്താൻ കഴിയുന്നില്ല എന്ന് പറയും. പിന്നീട് വിവരം കൈമാറിയിട്ടും അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയില്ല. ഭയങ്കര ദൈവാധീനം ഉള്ള വ്യക്തിയാണെന്നും ഷാജന്‍ അങ്ങോട്ട് വന്നിട്ടില്ലെന്നുമാണ് അജിത്കുമാര്‍ പറയുന്നത്. അതില്‍ നിന്ന് അജിത്കുമാര്‍ എന്നെ ചതിക്കുകയാണെന്ന് ക്ലിയറല്ലേ.
ഈ വിവരം മനസിലാക്കിയതോടുകൂടി എനിക്ക് നീതികിട്ടില്ലെന്ന് മനസിലായി എന്നും അന്‍വര്‍ പറഞ്ഞു.ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാലത്താണ് അൻവറിനെതിരെ അന്വേഷണത്തിന് തത്വത്തിൽ തീരുമാനമായത്. എന്നാലത് മുന്നോട്ടുപോയില്ല. പി വി അൻവറിനെതിരെ മാത്രം അന്വേഷണം നടത്താൻ കത്ത് നൽകിയിട്ടില്ലെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തെ വിവരങ്ങൾ ധരിപ്പിച്ച ശേഷമാണ് ഗവർണർ മാധ്യമങ്ങളെ കണ്ടത്. സിപിഎം സ്വതന്ത്രൻ തന്നെ ഇത്രയും ഗൗരവമായ ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ അതിൽ പിടിച്ച് മുന്നോട്ടു പോകാനായിരുന്നു അമിത് ഷായുടെ നീക്കം. അതിനാണ് അദ്ദേഹം ഗവർണറുമായി ആശയവിനിമയം നടത്തിയത്. എന്നാൽ എന്തുകൊണ്ടോ ഇത് വഴിയിലായി.
ഇടതു സ്വതന്ത്രര്‍ എന്ന ലേബലില്‍ എത്തിയ പി.വി അന്‍വര്‍ എം.എല്‍.എ, കെ.ടി. ജലീല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ കാരാട്ട് റസാഖ് എന്നിവർ നേതൃത്വം നൽകുന്ന ടീമാണ് പിണറായിക്കെതിരെ ആദ്യം നീങ്ങിയത് . ഇവരെ ഉപയോഗിക്കാനായിരുന്നു കേന്ദ്രത്തിന്റെ നീക്കം. പിണറായിയെ പിടിച്ച ശേഷം ഇവരെ കുരുക്കാനാണ് ഉദ്ദേശിച്ചത്. എന്നാൽ ജലീലും റസാഖും മാറി കളഞ്ഞു.അൻവർ, വാർത്ത സമ്മേളനത്തിൽ ചോദിച്ചത് ‘സ്വര്‍ണ്ണ കള്ളക്കടത്തുകാര്‍ നികുതിയാണ് വെട്ടിക്കുന്നത്. അല്ലാതെ കളവ് മുതലല്ല ഇത്. കസ്റ്റംസിന്റെ പണി എന്തിനാണ് പോലീസ് എടുക്കുന്നത്’ എന്നാണ്. അതിൽ തന്നെ അൻവർ ആരാണെന്നും, അയാളുടെ ലക്ഷ്യം എന്താണെന്നും പകൽ പോലെ വ്യക്തമാണ്.സ്വർണ്ണക്കള്ളകടത്ത് ‘കസ്റ്റംസ് ഡിപ്പാർട്മെന്റ്’ പിടികൂടിയാൽ പിഴ അടച്ച് ഊരിപ്പോരാം, പക്ഷെ പൊലീസ് ആണ് പിടികൂടുന്നതെങ്കിൽ അകത്ത് പോകും. അതാണ് അൻവറിനെ വിഷമിപ്പിക്കുന്നത്.
അജിത്താണ് ഇത്തരത്തിൽ ഉപദ്രവിക്കുന്നവരിൽ മുമ്പനെന്ന് അൻവർ പറയുന്നു.മലപ്പുറം ജില്ലയിൽ പൊലീസ് അനാവശ്യമായി കേസുകൾ എടുക്കുന്നു എന്നാണ് ഇവർ ആരോപിക്കുന്നത്. അതായത് സ്വര്‍ണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്ന കുറ്റകൃത്യങ്ങൾ കേരള പൊലീസ് കണ്ടില്ല എന്ന് നടിക്കണം എന്നായിരുന്നു അൻവറിന്റെ ആവശ്യം. സിപിഎം എന്ന പാർട്ടിയെ പൂർണമായും പിടിച്ചെടുത്ത് ഇസ്ലാമികവൽക്കരിക്കുക എന്നതായിരുന്നു അൻവറിന്റെ മറ്റൊരു ആശയം. കേരളത്തിലെ ഹിന്ദു പാർട്ടി എന്നറിയപ്പെട്ടിരുന്ന സിപിഎം ന്റെ ഇപ്പോഴത്തെ നില പരിതാപകരം ആണ്. പഴയ പോപ്പുലർ ഫ്രണ്ടുകാരാണ് പലയിടത്തും പാർട്ടിയെ ഇപ്പോൾ നയിക്കുന്നത്. പാർട്ടിയെ ഇസ്ലാമിക മതതീവ്രവാദികൾ ഏറെക്കുറെ വിഴുങ്ങി എന്ന യാഥാർഥ്യം മനസിലാക്കി, പാർട്ടി കേഡർമാർ കൂട്ടത്തോടെ ബിജെപിക്ക് വോട്ട് ചെയ്യാൻ തുടങ്ങി. ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടി കോട്ടകളിൽ പലതിലും സിപിഎം മൂന്നാം സ്ഥാനത്ത് വരെയായി. ബംഗാളിലെയും,
ത്രിപുരയിലെയും അവസ്ഥയിലേക്ക് കേരളത്തിലും പാർട്ടി പോകുന്നു എന്ന തിരിച്ചറിവാണ് ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിൽ. പരമ്പരാഗത ഹിന്ദു വോട്ടുകൾ പോയാൽ പിന്നെ പാർട്ടി ഇല്ല. 10% ഹിന്ദു വോട്ടെങ്കിലും സിപിഎം ന് നഷ്ടമായി. അത് ഇനിയും കൂടുകയേ ഉള്ളൂ. പാർട്ടി കുടുംബങ്ങൾ പോലും ബിജെപിയിലേക്ക് പൂർണമായി മാറി.രാജ്യദ്രോഹം ഉൾപ്പെടെ നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളിൽ അൻവറിന് പങ്കുണ്ട് എന്ന അജിത്തിന്റെ ആരോപണമാണ് കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിക്കാൻ കേന്ദ്രം തീരുമാനിച്ചത്. അൻവറിനെ പോലെയുള്ള ക്രിമിനൽ – രാജ്യദ്രോഹ പശ്ചാത്തലം ഉള്ള ഒരാളെ തുറന്നു കാണിക്കാൻ ആഭ്യന്തരം കൈകാര്യം ചെയ്യുന്നവർക്ക് എളുപ്പം കഴിയുകയും ചെയ്യും.
പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ എൻ ഐ എ പൊക്കിയത് പിണറായിയുടെ കൂടെ പിന്തുണയോടെയാണ് . കേന്ദ്രം പറയുന്നതിന്റെ അപ്പുറം പിണറായി നിൽക്കില്ല. കേരളത്തിൽ നിന്നുള്ള ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് പി ജയരാജൻ ചർച്ച ആക്കിയതും വെറുതെയല്ല. വയനാട് ദുരന്തത്തിൽ സഹായ ധനത്തിനായി DYFI ‘പോർക്ക് ഫെസ്റ്റ്’ നടത്തിയത് വളരെ ആലോചിച്ച് എടുത്ത നീക്കമാണ്. എറണാകുളം ജില്ലയിലാണ് കോളേജുകളിൽ ‘നിസ്ക്കാര’ത്തിന്റെ പേരിൽ ഒരു ക്രിസ്ത്യൻ വൈദികനെ കുറെ ഇസ്ലാമിക മത മൗലിക വാദികൾ തടഞ്ഞു വെച്ച സംഭവം ഉണ്ടായത്. പൂഞ്ഞാറിൽ ക്രിസ്ത്യൻ ദേവാലയത്തിലെ വൈദികനെ പള്ളി മുറ്റത്ത് ആക്രമിച്ചപ്പോഴും പിണറായി എടുത്ത നിലപാട് ഇസ്ലാമിക കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. പാർട്ടി ഘടകങ്ങളിൽ ഇസ്ലാമിക വാദികൾ കൂടുതൽ എത്താതിരിക്കാനും, പാർട്ടി ഘടകങ്ങളുടെ നിയന്ത്രണം പഴയ പോപ്പുലർ ഫ്രണ്ടുകാർ ഏറ്റെടുക്കാതിരിക്കാനും സിപിഎം ശ്രമിക്കുന്നുണ്ട് എന്നാണ് പാർട്ടി സുഹൃത്തുക്കൾ പറയുന്നത്.
അത് എത്രത്തോളം വിജയിക്കും എന്നത് വേറെ കാര്യം. കാരണം മറു ഭാഗത്ത് മന്ത്രി റിയാസുണ്ട്. പിണറായിയെയും അൻവറിനെയും ഒരുമിച്ച് തൂക്കുക എന്ന ആശയമാണ് കേന്ദ്രത്തിന്റെത്. അൻവറിന്റേത് പഴയ കാല കോൺഗ്രസ് പ്രവർത്തന പാരമ്പര്യമുള്ള കുടുംബമാണ്. കരുണാകരനൊപ്പം ഡിഐസി യിൽ ചേർന്നു. പിന്നീട് കോൺഗ്രസിലേക്ക് പോയില്ല. തുടർന്ന് സി.പി. എമ്മിന്റെ ഭാഗമായി. സാധാരണക്കാരുടെ വികാരം ഉൾക്കൊണ്ടല്ല അൻവർ പ്രവർത്തിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി അംഗമാകാൻ ഇതുവരെ അൻവറിന് കഴിഞ്ഞില്ല. വർഗ ബഹുജന സംഘടനകളിലും പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ട് പാർട്ടിയെ കുറിച്ചോ, നയങ്ങളെ കുറിച്ചോ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. അജിത് കുമാറിനോട് കളിച്ചതാണ് അൻവറിന് വിനയായത്. എന്നാൽ കെ എഫ് സിയെ പോലൊരു പൊതുമേഖലാ സ്ഥാപനത്തെ പൊളിക്കാൻ ശ്രമിച്ചതിൽ തോമസ് ഐസക്മറുപടി പറയേണ്ടി വരും. ഇതിനും കേന്ദ്ര സർക്കാർ എം. ആർ അജിത് കുമാറിന്റെ സഹായം തേടിയെന്നു വരും.
https://www.facebook.com/Malayalivartha
























