വയനാട് തുരങ്കപാതയ്ക്ക് എതിരായ ഹർജി തള്ളി ഹൈക്കോടതി ...

വയനാട് തുരങ്കപാതയ്ക്ക് എതിരായ ഹർജി ഹൈക്കോടതി തള്ളി. കേന്ദ്രസർക്കാർ നൽകിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നായിരുന്നു ആവശ്യം. വയനാട് പ്രകൃതി സംരക്ഷണ സമിതി സമർപ്പിച്ച ഹർജിയാണ് തള്ളിയത്.
വിശദമായ പഠനം നടത്തിയാണ് പദ്ധതിക്ക് അനുമതി നൽകിയതെന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിലപാട് കോടതി അംഗീകരിക്കുകയും ചെയ്തു. തുരങ്കപാത നിർമാണവുമായി സംസ്ഥാന സർക്കാരിന് മുന്നോട്ടുപോകാമെന്നും വ്യക്തമാക്കി കോടതി.
കഴിഞ്ഞ ആഗസ്‌ത് 31ന് ആണ് തുരങ്കപാതയുടെ നിർമാണ ഉദ്‌ഘാടനം ആനക്കാംപൊയിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. ഇതിന് പിന്നാലെ പ്രവൃത്തി ആരംഭിച്ചു. തുരങ്കപാത യാഥാർഥ്യമാകുന്നതോടെ മലബാറിന്റെയാകെ വികസനത്തിൽ കുതിപ്പാകും..
"https://www.facebook.com/Malayalivartha



























