സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.... 18ന് കേസ് പരിഗണിക്കും

രാഹുൽ മാങ്കുട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സൈബറിടത്തിൽ അധിക്ഷേപിക്കുകയും അതിജീവിതയുടെ സ്വകാര്യത ലംഘിക്കുകയും ചെയ്‌തെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.
ഇനി ഈ മാസം 18ന് കേസ് പരിഗണിക്കും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ആണ് കേസ് പരിഗണിക്കുന്നത്. ഈ കേസിൽ പുരുഷാവകാശ പ്രവർത്തകൻ രാഹുൽ ഈശ്വറടക്കം 6 പ്രതികളാണുള്ളത്.
ഈ പരാതിയിലാണ് സൈബർ പൊലീസ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. പീഡനത്തിലെ ഇരയെ തിരിച്ചറിയാൻ സാധിക്കും വിധമുള്ള വിവരങ്ങൾ പങ്കുവെച്ചതിനാണ് നടപടി.രാഹുൽ ഈശ്വറിന് ഒടുവിൽ ജാമ്യം ലഭിച്ചു. 16 ദിവസത്തെ റിമാൻഡിനു ശേഷമാണ് ഇന്നലെ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിട്ടുളളത്.
"
https://www.facebook.com/Malayalivartha



























