തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര 23ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെടും...

മണ്ഡലപൂജയ്‌ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര 23ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെടും. 26ന് വൈകിട്ട് സന്നിധാനത്തെത്തുന്നതാണ്.
ആറന്മുള ക്ഷേത്രത്തിൽ 23ന് പുലർച്ചെ അഞ്ചുമുതല്‍ ഏഴുവരെ തങ്ക അങ്കി ദര്‍ശനത്തിന് അവസരമുണ്ട്. ഘോഷയാത്ര രാവിലെ ഏഴിന് ആറന്മുള ക്ഷേത്രത്തിൽനിന്നാരംഭിച്ച് രാത്രി എട്ടിന് ഓമല്ലൂർ രക്തകണ്‌ഠസ്വാമി ക്ഷേത്രത്തിലെത്തുകയും ചെയ്യും. 24ന് രാവിലെ എട്ടിന് അവിടെനിന്ന് ആരംഭിച്ച് രാത്രി 8.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തും.
25ന് രാവിലെ 7.30ന് ആരംഭിക്കുന്ന ഘോഷയാത്ര രാത്രി 8.30ന് പെരുനാട് ശാസ്താക്ഷേത്രത്തിൽ സമാപിക്കും. 26ന് രാവിലെ എട്ടിന് പുനരാരംഭിച്ച് വൈകുന്നേരം 6.30ഓടെ സന്നിധാനത്തെത്തിച്ച് ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കും.
https://www.facebook.com/Malayalivartha



























