റിയാദിൽ കഴിഞ്ഞ ദിവസം മരിച്ച കോഴിക്കോട് കോവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി...

സങ്കടക്കാഴ്ചയായി... റിയാദിൽ മരിച്ച കോഴിക്കോട് കോവൂർ സ്വദേശി സാലിഹിെൻറ 45) മൃതദേഹം ഖബറടക്കി. ബത്ഹയിലെ ഗുറാബി സ്ട്രീറ്റിലുള്ള താമസസ്ഥലത്ത് രണ്ട് ദിവസം മുമ്പാണ് ഹൃദയാഘാതം മൂലം മരിച്ചത്.
കുടുംബത്തോടൊപ്പം റിയാദിൽ താമസിക്കുന സാലിഹിന് രണ്ട് കുട്ടികളുണ്ട്. ഷംനയാണ് ഭാര്യ. യു.പി.സി എന്ന കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഗുറാബി-അൽ അമൽ യൂനിറ്റ് പ്രവർത്തകനായിരുന്നു. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഐ.സി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ നിയമനടപടികൾ വേഗം പൂർത്തിയാക്കി ബുധനാഴ്ച നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി.
https://www.facebook.com/Malayalivartha



























