കഴിഞ്ഞുപോയ ഓരോ അനുഭവത്തിനും നന്ദിയുണ്ട്; ബിഎംഡബ്ല്യു ബൈക്കില്‍ യാത്ര ചെയ്യുന്ന നടിയുടെ ചിത്രങ്ങള്‍

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് മഞ്ജുവാര്യര്‍. അഭിനയം, നൃത്തം, യാത്രകള്‍ തുടങ്ങിയവയാണ് താരത്തിന്റെ ഇഷ്ടവിനോദങ്ങള്‍. ആ കൂട്ടത്തിലേക്ക് ബൈക്ക് റൈഡിംഗ് കൂടി കയറിപറ്റിയിട്ട് നാള് കുറച്ചായി. ഇപ്പോള്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ മഴയത്ത് യാത്ര ചെയ്യുന്ന നടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ധനുഷ്‌കോടിയിലൂടെ യാത്ര ചെയ്യുന്ന നടിയുടെ ചിത്രങ്ങള്‍ വൈറലാകുമ്പോള്‍ അത് സ്വാതന്ത്ര്യത്തിന്റെ പുതിയൊരു അദ്ധ്യായം കൂടിയാണ് തുറക്കുന്നത്. ബൈക്കില്‍ ഇരുന്നും നിന്നുമൊക്കെ യാത്ര ചെയ്ത് ചെറിയ അഭ്യാസങ്ങളും താരം കാണിക്കുന്നുണ്ട്.
'കഴിഞ്ഞുപോയ ഓരോ അനുഭവത്തിനും നന്ദിയുണ്ട്. ഇപ്പോള്‍ ജീവിതത്തില്‍ ഉള്ളതൊക്കെയും നന്ദിയോടെ സ്വീകരിക്കുന്നു. ഇനി വരാനിരിക്കുന്ന എല്ലാത്തിനെയും പ്രതീക്ഷയോടെയും നന്ദിയോടെയും കാത്തിരിക്കുന്നു' എന്ന കാപ്ഷനോടെയാണ് മഞ്ജു വീഡിയോ പങ്കുവച്ചത്.
സെലിബ്രിറ്റികളടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്. പലരും ഇത്തരത്തിലൊരു ജീവിതമാണ് ആഗ്രഹിക്കുന്നതെന്നാണ് കുറിക്കുന്നത്. പലരും എഐ വീഡിയോ ആണെന്ന് തെറ്റിദ്ധരിക്കുന്നുണ്ട്. തുനിവ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്‍ അജിത്തിനൊപ്പം ബൈക്കില്‍ നടത്തിയ യാത്രയാണ് ടൂ വീലര്‍ ലൈസന്‍സ് എടുക്കാനും പുതിയ ബൈക്ക് സ്വന്തമാക്കാനും താരത്തിന് പ്രചോദനമായതെന്ന് മഞ്ജുവാര്യര്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha


























