തൃശൂരിൽ വൻ തീപിടുത്തം.... റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ തീപിടുത്തം.. ബൈക്കുകൾ കത്തി നശിച്ചു.... ഷെഡ് പൂർണമായി കത്തി.... തീ പടർന്നത് രണ്ടാം ഫ്ലാറ്റ് ഫോമിനടുത്ത്.... തീ അണയ്ക്കാൻ ശ്രമം തുടരുന്നു

തൃശൂരിൽ വൻ തീപിടുത്തം. റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങ് ഏരിയയിലാണ് തീപിടുത്തമുണ്ടായത്. രണ്ടാം ഫ്ലാറ്റ് ഫോമിനടുത്താണ് തീ പടർന്നത്. നിരവധി ബൈക്കുകൾ കത്തി നശിച്ചു. ഷെഡ് പൂർണമായി കത്തിയമർന്നു.... തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. 500ലധികം ഇരുചക്രവാഹനങ്ങൾ കത്തി നശിച്ചു.. നിർത്തിയിട്ടിരുന്ന ട്രെയിൻ എൻജിനിലേക്കും തീ പടർന്നു. എന്നാൽ എൻജിനിലെ തീ കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി.
ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങൾ. അഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുന്നു.
"https://www.facebook.com/Malayalivartha





















