ഉംറ തീർഥാടനത്തിന് എത്തിയ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മദീനയിൽ നിര്യാതയായി....

ഉംറ നിർവഹിച്ച് മദീന സന്ദർശനത്തിനായി പുറപ്പെടവേ.....
ഉംറ തീർഥാടനത്തിന് എത്തിയ കോട്ടയം കാഞ്ഞിരപ്പള്ളി പാറക്കൽ ഹസീന (48) മദീനയിൽ നിര്യാതയായി. മക്കയിൽ ഉംറ നിർവഹിച്ച് മദീന സന്ദർശനത്തിനായി പുറപ്പെട്ടതായിരുന്നു. മദീനയിലെത്തുന്നതിന് മുമ്പായി യാത്രയിൽ അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനായി എത്തിയതായിരുന്നു. ഡെപ്യൂട്ടി തഹസിൽദാർ അനൂപ് എ. ലത്തീഫിെൻറ ഭാര്യയാണ്. മക്കൾ: അൽഫിയ, ഹലീമ.
https://www.facebook.com/Malayalivartha
























