എസ്.ഐ.ടി അന്വേഷണത്തിൽ കോടതി സംതൃപ്തി രേഖപ്പെടുത്തി... യാതൊരു സ്വാധീനത്തിനും വഴങ്ങരുതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദ്ദേശം,അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ചകൂടി അനുവദിച്ചു, കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്താനും അനുമതി

ശബരിമല സ്വർണക്കൊള്ളക്കേസിലെ എസ്.ഐ.ടി അന്വേഷണത്തിൽ കോടതി സംതൃപ്തി രേഖപ്പെടുത്തി. യാതൊരു സ്വാധീനത്തിനും വഴങ്ങരുതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ നിർദ്ദേശം.
അയ്യപ്പന്റെ അമൂല്യ സ്വത്തുക്കൾ നഷ്ടമായ കേസിൽ ഉന്നത സ്വാധീനത്തിന്റെ സാദ്ധ്യതകൂടി കണക്കിലെടുത്താണ് അന്വേഷണം കോടതിയുടെ കർശന മേൽനോട്ടത്തിലാക്കിയതെന്നും വ്യക്തമാക്കി. അന്വേഷണം പൂർത്തിയാക്കാനായി ആറാഴ്ചകൂടി അനുവദിച്ചു. കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്താനും അനുമതി നൽകിിട്ടുണ്ട്.
ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണത്തിലൂടെ സ്വർണക്കൊള്ളയിലെ നിർണായക വിവരങ്ങൾ ഇനിയും പുറത്തുവരുമെന്നും ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
മികച്ച ഉദ്യോഗസ്ഥരെയാണ് കോടതി നിർദ്ദേശപ്രകാരം നിയോഗിച്ചിരിക്കുന്നത്. മാദ്ധ്യമ വിചാരണയിൽ പതറരുത്. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കണമെന്നും നിർദ്ദേശിച്ചു. എസ്.ഐ.ടി തലവനായ എ.ഡി.ജി.പി എച്ച്.വെങ്കിടേഷ്, അന്വേഷണ ഉദ്യോഗസ്ഥൻ എസ്.ശശിധരൻ എന്നിവർ കോടതിയിൽ ഹാജരായി അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























