കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ അന്യ സംസ്ഥാന ശബരിമല തീർത്ഥാടകർ ഒഴുക്കിൽപ്പെട്ടു.. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ അന്യ സംസ്ഥാന ശബരിമല തീർത്ഥാടകർ ഒഴുക്കിൽപ്പെട്ടു. തെന്മല ഒറ്റക്കൽ ഭാഗത്ത് കുളിക്കാനായി ഇറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ടത്.
ആറ്റിലെ പാറക്കെട്ടിൽ പിടികിട്ടിയതിനാലാണ് ഇവർ തലനാരിഴയ്ക്ക് രക്ഷപെട്ടത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ചെന്നൈയിൽ നിന്നും എത്തിയ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയത്. തീർത്ഥാടകരായ നിരവധി ആളുകളാണ് ഇവിടെ കുളിക്കാനായി ഇറങ്ങാറുള്ളത്. നിരവധിപേർ മുങ്ങിമരിച്ചിട്ടുള്ള സ്ഥലത്തിനടുത്താണ് ഇന്നും അപകടം സംഭവിച്ചത്.
അതേസമയം അപകട സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് അവഗണിച്ചാണ് പലരും ഇറങ്ങുന്നത്. നദിയിലിറങ്ങാതിരിക്കാൻ സ്ഥാപിച്ച സുരക്ഷാ വേലിയുടെ പൂട്ടും ചിലർ തകർത്തു. ഇതോടെയാണ് ആളുകൾക്ക് ഇവിടെ ഇറങ്ങാൻ സൗകര്യമായി തീർന്നത്.
https://www.facebook.com/Malayalivartha

























