കാണാതായ യുവാവിന്റെ മൃതദേഹം തിങ്കളാഴ്ച ചമ്പക്കര കായലിൽ കണ്ടെത്തി.

കഴിഞ്ഞ ദിവസം കൊച്ചിയിലെ പേട്ടയിൽ നിന്നു കാണാതായ യുവാവിന്റെ മൃതദേഹം തിങ്കളാഴ്ച ചമ്പക്കര കായലിൽ കണ്ടെത്തി. എടയ്ക്കാട്ടുവയൽ തൊട്ടൂർ പനച്ചിക്കുഴിയിൽ സനീഷിന്റേയും രേഷ്മയുടേയും മകൻ കൃഷ്ണദേവ് (19) നെയാണ് ചമ്പക്കര കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ചയാണ് കൃഷ്ണദേവിനെ കാണാതാകുന്നത്.
പേപ്പതിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കൃഷ്ണദേവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ മുളന്തുരുത്തി പൊലീസിൽ പരാതി നൽകിയിട്ടുണ്ടായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം കായലിൽ കണ്ടെത്തിയത്.
മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് എടയ്ക്കാട്ടുവയൽ പൊതുശ്മശാനത്തിൽ സംസ്കരിക്കും.
"https://www.facebook.com/Malayalivartha

























