66 കിലോ ചന്ദനത്തടികളുമായി അഞ്ച് പേര്‍ പിടിയില്‍

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പട്ടി നിഷാദ് അടക്കം അഞ്ച് പേര്‍ 66 കിലോ ചന്ദനത്തടികളുമായി പിടിയില്‍. വര്‍ക്കലയിലാണ് സംഭവം. വര്‍ക്കല സ്വദേശി നിഷാദ്, മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ കരിം, വര്‍ക്കല ശിവഗിരി സ്വദേശി നസറുള്ള, ഇടവ സ്വദേശികളായ നൗഫല്‍, ഹൗസൈന്‍ എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിയായ പട്ടി നിഷാദ് അയിരൂര്‍, പരവൂര്‍, വര്‍ക്കല, കൊല്ലം ഈസ്റ്റ് എന്നീ പൊലീസ് സ്‌റ്റേഷനുകളില്‍ മോഷണം, പിടിച്ചുപറി, ഭവനഭേദനം, മറ്റ് ക്രിമിനല്‍ പ്രവര്‍ത്തികള്‍ എന്നിങ്ങനെ 15ലധികം കേസുകളിലെ പ്രതിയാണ്.
തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ നിന്നുള്ള ചന്ദനത്തടികള്‍ മോഷ്ടിച്ച് മലപ്പുറത്ത് എത്തിച്ച് അവിടെനിന്നും കര്‍ണാടകയില്‍ ബല്‍ഗാമിലും മഹാരാഷ്ട്രയില്‍ ശങ്കേശ്വരിലും എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് രണ്ടാം പ്രതി അബ്ദുള്‍ കരീം. കഴിഞ്ഞ ആറ് മാസംകൊണ്ട് ആറ് കേസുകളിലായി 24 പ്രതികളെയും 492 കിലോ ചന്ദനമാണ് പാലോട് വനംവകുപ്പ് പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha
























