ബാറില്‍ ഗ്ലാസുകള്‍ എറിഞ്ഞുപൊട്ടിച്ചത് ചോദ്യം ചെയ്തയാളെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ച സംഘം പിടിയില്‍

ഇരിഞ്ഞാലക്കുടയില്‍ ബാറില്‍ വെച്ച് പ്രതികള്‍ ഗ്ലാസുകള്‍ എറിഞ്ഞ് പൊട്ടിച്ചത് ചോദ്യം ചെയ്തയാളെ ആക്രമിച്ച സംഘം പിടിയില്‍. ഇരിഞ്ഞാലക്കുട കാട്ടൂര്‍ അശോക ബാറിലായിരുന്നു സംഭവം. ബാറിനനകത്ത് ഗ്ലാസുകള്‍ എറിഞ്ഞുപൊട്ടിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്താല്‍ കാട്ടൂര്‍ എടത്തിരുത്തി സ്വദേശി മഞ്ഞനംകാട്ടില്‍ വീട്ടില്‍ ബിജുമോന്‍ (42) എന്നയാളെ തടഞ്ഞ് നിര്‍ത്തി അസഭ്യം പറഞ്ഞ് ബിയര്‍കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 3 പേരാണ് പിടിയിലായത്.
താണിശ്ശേരി സ്വദേശി പാറപറമ്പില്‍ വീട്ടില്‍ കൃഷ്ണകുമാര്‍ (37), കാറളം വെള്ളാനി സ്വദേശി കുറുവത്ത് വീട്ടില്‍ ബബീഷ് (43), താണിശ്ശേരി സ്വദേശി കണ്ണുകാട്ടില്‍ വീട്ടില്‍ ജയേഷ് (35) എന്നിവരെയാണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിളുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha
























