ജനുവരി 11ന് അമിത് ഷാ തിരുവനന്തപുരത്ത് എത്തും

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പിനായി ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രിയും തിരുവനന്തപുരത്തേക്ക് എത്തുന്നു. ജനുവരി 11 ഞായറാഴ്ചയാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുക. എല്ലാ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനത്തിനാണ് ബി ജെ പി ഇക്കുറി മുന്‍തൂക്കം നല്‍കുന്നത്.
മിഷന്‍ 2026 ല്‍ 35 സീറ്റുകളിലാണ് ബി ജെ പി പ്രധാനമായും കണ്ണുവയ്ക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഒന്നാമതും രണ്ടാമതുമെത്തിയ മണ്ഡലങ്ങളും കാര്യമായ നിലയില്‍ വോട്ട് നേടിയ മണ്ഡലങ്ങളുമാകും ഇവ. ഭരണം പിടിക്കുന്നതിനപ്പുറം 2026 ല്‍ കേരളം ആര് ഭരിക്കണമെന്ന് തീരൂമാനിക്കുന്ന നിലയില്‍ വളരുക എന്നതാണ് 35 സീറ്റുകളില്‍ വലിയ ശ്രദ്ധ വെച്ചുള്ള ബി ജെ പി തന്ത്രം.
ജനുവരി 11 ന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിലും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയിച്ച കൗണ്‍സിലര്‍മാരുടെ യോഗത്തിലും പങ്കെടുക്കും. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങി പ്രധാന നേതാക്കളെല്ലാം യോഗത്തില്‍ സംബന്ധിക്കും. ഷായ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തലസ്ഥാനത്ത് എത്തും.
https://www.facebook.com/Malayalivartha
























