ആദ്യം മാറ്റേണ്ടത് എന്നെ... സിറ്റിങ് എംഎല്‍എമാരെ മാറ്റാന്‍ നിരത്തുന്ന കാരണങ്ങള്‍ തനിക്കും ബാധകമെന്ന് മുഖ്യമന്ത്രി

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉന്നയിച്ച ആക്ഷേപത്തിന് ശക്തമായ പ്രതിരോധം സൃഷ്ടിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സുധീരന്‍ സിറ്റിങ് എംഎല്‍എമാരെ മാറ്റാന്‍ നിരത്തുന്ന കാരണങ്ങള്‍ തനിക്കും ബാധകമാണെന്ന നിലപാടിലാണ് അദ്ദേഹം. ഗുലാം നബി ആസാദുമായി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തി. അതിനിടെ, സ്‌ക്രീനിങ് കമ്മറ്റി യോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റി.
ആരോപണമാണു പ്രശ്‌നമെങ്കില്‍ ഏറ്റവുമധികം ആരോപണത്തിനു വിധേയനായതു താന്‍, കൂടുതല്‍ മത്സരിച്ചവര്‍ മാറണമെന്നാണെങ്കില്‍ ആദ്യം മാറേണ്ടതു താന്‍ എന്ന വജ്രായുധമാണ് ഉമ്മന്‍ ചാണ്ടിയുടേത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കെ. മുരളീധരനും ഇതിനു പിന്തുണ നല്‍കുന്നു. കര്‍ക്കശ നിലപാടു പ്രായോഗികമല്ലെന്ന പക്ഷമാണു കൊടിക്കുന്നില്‍ സുരേഷിന്റേതും.
അതേസമയം, കേരളത്തിലേക്ക് മടങ്ങുന്നതിന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി യാത്രമാറ്റിവച്ച് കേരളാ ഹൗസിലേക്ക് മടങ്ങിയിരുന്നു. വിമാനം വൈകിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി കേരള ഹൗസിലേക്ക് മടങ്ങിയത്. സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ തീരുമാനം ഉണ്ടാക്കിയതിന് ശേഷമേ മുഖ്യമന്ത്രി തിരികെ കേരളത്തിലേക്ക് മടങ്ങൂ എന്നാണ് സൂചന.
കോന്നി, തൃക്കാക്കര, തൃപ്പൂണിത്തുറ, ഇരിക്കൂര്‍, പാറശാല മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാരെ മാറ്റി വോട്ടര്‍മാര്‍ക്കു വ്യക്തമായ സന്ദേശം നല്‍കണമെന്നാണു സുധീരന്റെ നിലപാട്. ഇതിനെതിരെ പരക്കെ വിമര്‍ശനമാണ് ഉയരുന്നത്. എ, ഐ ഗ്രൂപ്പുകള്‍ സുധീരന്റെ ഈ നിര്‍ദേശത്തിനെതിരാണ്. മുഖ്യമന്ത്രിക്കെതിരായ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
കോന്നിയില്‍ അടൂര്‍ പ്രകാശിനു പകരം പി. മോഹന്‍രാജ്, തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനു പകരം എന്‍. വേണുഗോപാല്‍, ഇരിക്കൂരില്‍ കെ.സി. ജോസഫിനു പകരം സതീശന്‍ പാച്ചേനി, തൃക്കാക്കരയില്‍ ബെന്നി ബഹന്നനു പകരം പി.ടി. തോമസ്, പാറശാലയില്‍ എ.ടി. ജോര്‍ജിനു പകരം നെയ്യാറ്റിന്‍കര സനല്‍ അല്ലെങ്കില്‍ മരിയാപുരം ശ്രീകുമാര്‍ എന്നിവരെയാണു കെപിസിസി പ്രസിഡന്റ് നിര്‍ദേശിച്ചതെന്നറിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha