എ ഗ്രൂപ്പിനെ തകര്‍ക്കാന്‍ സൂധീരന്‍, പി.ടി തോമസ് സുധീരനോട് അടുക്കുന്നത് ഒരു മധുരപ്രധികാരം

ബെന്നി ബെഹനാന്‍ പകരം പി.ടി തോമസിനെ മത്സരിപ്പിക്കാനുള്ള സുധീരന്റെ തീരുമാനം ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള നീക്കമായിട്ടാണ് കോണ്‍ഗ്രസ്സിനുള്ളിലെ സംസാരം. എ വിഭാഗക്കാരനായിരുന്ന പി.ടിക്ക് പാര്‍ലമെന്ററി ഇലക്ഷനില്‍ ഇടുക്കി രൂപതയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സീറ്റ് നിഷേധിച്ചിരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ അനുകൂല നിലപാട് സ്വീകരിച്ചതിനാല്‍ ആണ് പി.ടിയെ സഭാനേതൃത്വം കൈയൊഴിഞ്ഞത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി ഈ വിഷയത്തില്‍ പി.ടി തോമസിനെ പിന്തുണയ്ക്കാന്‍ തയ്യാറായുമില്ല. ഇതോടൊയാണ് പി.ടി തോമസ് ഉമ്മന്‍ ചാണ്ടി പക്ഷത്ത് നിന്ന് അകലം പാലിക്കുകയും സൂധീരനോട് അടുക്കുകയും ചെയ്യതത്.
ആരോപണവിധേയരായവര്‍ മാറി നില്‍ക്കണമെന്നാണ് സുധീരന്റെ നിലപാട്. അടൂര്‍ പ്രകാശ്, കെ ബാബു, ബെന്നി ബെഹനാന്‍, കെസി ജോസഫ് എന്നിവരെ മാറ്റി പുതിയ ആളുകളെ പരിഗണിക്കണമെന്നാണ് സുധീരന്റെ ആവശ്യം. ഉമ്മന്‍ ചാണ്ടി പക്ഷത്തിനെതിരെയുള്ള ആയുധമായിട്ടാണ് സൂധീരന്റെ അഴിമതി വിരുദ്ധ നിലപാടിനെ കോണ്‍ഗ്രസ്സ് നേതാക്കള്‍ കാണുന്നത്. സുധീരനെതിരെ എ ഗ്രൂപ്പ് ഒറ്റക്കെട്ടായി രംഗത്തെത്തി. മുഖ്യമന്ത്രിയെ അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് എ ഗ്രൂപ്പ് നിലപാടെടുത്തു. ഈ നീക്കം പ്രതിരോധിക്കുമെന്നും എ ഗ്രൂപ്പ് നേതാക്കള്‍ അറിയിച്ചു.
എന്നാല്‍ വി.എം സുധീരന്‍ ഇതുവരെ തന്റെ നിലപാട് മയപ്പെടുത്താന്‍ തയ്യാറായിട്ടില്ലത്തിതിനാല്‍ എ ഗ്രൂപ്പ് ശക്തമായ പ്രധിരോധവുമായി രംഗത്തെത്തും. ആരോപണവിധേയര്‍ എന്ന് സുധീരന്‍ പയുന്നത് ഉമ്മന്‍ ചാണ്ടിയെക്കുടി ഉള്‍പ്പെടുത്തിക്കൊണ്ടാണെന്ന് എ ഗ്രൂപ്പ് നേതാക്കളുടെ പക്ഷം. സര്‍ക്കാരിന് നിരവധി അഴിമതി ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്ന സാഹചര്യത്തില്‍ ആരോപണ വിധേയര്‍ മാറി നില്‍ക്കുന്നതിലൂടെ പാര്‍ട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കാമെന്നും ചില നേതാക്കള്‍ കരുതുന്നു. എന്നാല്‍ സുധീരന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ താനും മത്സരരംഗത്തു നിന്ന് മാറിനില്‍ക്കാമെന്ന് ഉമ്മന്‍ചാണ്ടി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തെ അറിയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha