പാതിരാത്രി ഗ്രില്ല് തകര്‍ത്ത് അലമാരയില്‍ ഭദ്രമായി സൂക്ഷിച്ച സ്വര്‍ണം കവര്‍ന്നു, കട്ടെടുത്ത സ്വര്‍ണത്തിന് വിലയില്ലായെന്നത് കള്ളന്‍ അറിഞ്ഞില്ല

പരുതൂരില്‍ സ്വര്‍ണമെന്ന് കരുതി അലമാരയില്‍ സൂക്ഷിച്ചിരുന്ന മുക്കുപണ്ടം കവര്‍ന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊടുമുണ്ട സ്വദേശി മുജീബ് റഹ്മാന്റെ വീടിന്റെ ഗ്രില്ല് തകര്‍ത്ത് മോഷണം നടത്തിയ യുവാവിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. മുറിയിലെ അലമാരയില്‍ ഭദ്രമായി സൂക്ഷിച്ച മുക്കുപണ്ടങ്ങളാണ് കവര്‍ന്നത്.
അടുക്കള ഭാഗത്തെ ഗ്രില്ല് തകര്‍ത്ത് മോഷ്ടാവ് അകത്ത് കയറുന്നതും തിരിച്ചിറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പുലര്‍ച്ചയോടെയാണ് വീട്ടുകാര്‍ വിവരം മനസിലാക്കുന്നത്. ഉടന്‍ തന്നെ തൃത്താല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കള്ളന്‍ ഈ പ്രദേശത്ത് ഏറെ നേരം ചുറ്റിക്കറങ്ങിയതിനുശേഷമാണ് മുജീബ് റഹ്മാന്റെ വീട്ടില്‍ കയറിയതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊടുമുണ്ടയിലെ ഹൈസ്‌കൂളിനുസമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും തൊട്ടടുത്ത വീടുകള്‍ക്ക് ചുറ്റും മോഷ്ടാവ് ഏറെനേരം കറങ്ങിനടന്നതും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഒളിച്ചിരിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഇതോടെ ഇന്നുരാവിലെ കൊടുമുണ്ടയിലെത്തിയ പൊലീസ് ജാഗ്രതാസമിതി യോഗങ്ങള്‍ വിളിച്ചുകൂട്ടി. ഈ പ്രദേശങ്ങളില്‍ പൊലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
https://www.facebook.com/Malayalivartha
























