നിലപാട് മാറ്റേണ്ട സാഹചര്യമില്ലെന്ന് സുധീരന്‍; കോണ്‍ഗ്രസ് സീറ്റ് തര്‍ക്കത്തില്‍ അയവില്ല

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നിലപാടുകള്‍ കടുപ്പിച്ച് കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും. തന്റെ നിലപാട് മാറ്റേണ്ട സാഹചര്യമില്ലെന്ന് സുധീരന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ അസാധാരണമായി ഒന്നുമില്ല. സിറ്റിങ് എംഎല്‍എമാരുടെ കാര്യത്തില്‍ ചര്‍ച്ച തുടരും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സ്ഥിതിഗതികളറിയിച്ചിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്ലെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നും ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. വെള്ളിയാഴ്ചത്തെ സ്‌ക്രീനിങ് കമ്മിറ്റിക്കുശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. വാര്‍ത്തകള്‍ ഊഹാപോഹം മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha