സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ എത്തുമെന്ന് മന്ത്രി

64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാല്‍ എത്തുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി കെ രാജന്‍. ജനുവരി 18ന് വൈകുന്നേരം നാല് മണിക്കാണ് സമാപന സമ്മേളനം ആരംഭിക്കുന്നത്. കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണ്ണക്കപ്പ് വിതരണവും മികച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡുകളും സമാപന വേദിയില്‍ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
എട്ടു വര്‍ഷത്തിനുശേഷമാണ് തൃശൂര്‍ സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്. 25 വേദികളിലായാണ് മത്സരം നടക്കുന്നത്. 249 മത്സര ഇനങ്ങളിലായി 15,000 വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്നു.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 96 ഇനങ്ങളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 105 ഇനങ്ങളും സംസ്‌കൃതോത്സവത്തില്‍ 19 ഇനങ്ങളും അറബിക് കലോത്സവത്തില്‍ 19 ഇനങ്ങളുമാണുള്ളത്. മത്സരാര്‍ഥികള്‍ക്ക്ബുദ്ധിമുട്ടില്ലാത്ത വിധത്തിലും കാണികള്‍ക്ക് ആസ്വദിക്കാവുന്ന രീതിയിലുമാണ് സമയം ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























