വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ ഏഴു പേര്‍ കുറ്റക്കാരെന്ന് കോടതി

വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ ഡി.എച്ച്.ആര്‍.എം സംസ്ഥാന നേതാക്കളടക്കം ഏഴു പേര്‍ കുറ്റക്കാരാണെന്ന് കോടതി.
തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഡി.എച്ച്.ആര്‍.എം ദക്ഷിണമേഖലാ സെക്രട്ടറി വര്‍ക്കല ദാസ്, സംസ്ഥാന ചെയര്‍മാന്‍ ശെല്‍വരാജ്, പ്രവര്‍ത്തകരായ ജയചന്ദ്രന്‍, സജി, തൊടുവേ സുധി, വര്‍ക്കല സുധി, സുനി എന്നിവരെ കുറ്റക്കാരാണെന്ന് കണ്ടെത്തി. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കലാപത്തിന് ശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. ഇവര്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും. കേസില്‍ ആറു പേരെ വെറുതെവിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha