ജെഎസ്എസ് നേതാവ് കെ.ആര്‍. ഗൗരിയമ്മ ഇടതുമുന്നണിയോട് ഇടയുന്നു ബിജെപിയുമായി അടുക്കാന്‍ ശ്രമം

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയിലേക്കുള്ള ക്ഷണം സ്വാഗതം ചെയ്യുന്നതായി ജെഎസ്എസ് നേതാവ് കെ.ആര്‍. ഗൗരിയമ്മ. മുന്നണിയില്‍ ചേരുന്നതു സംബന്ധിച്ച് അടുത്ത ജെഎസ്എസ് സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും. ബിജെപിയേക്കാള്‍ വലിയ വര്‍ഗീയ പാര്‍ട്ടികള്‍ കേരളത്തിലുണ്ടെന്ന് ഗൗരിയമ്മ പറഞ്ഞു. ഇടതു മുന്നണിയില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍.
എല്‍ഡിഎഫ് തഴഞ്ഞതിനു പിന്നാലെ എന്‍ഡിഎയില്‍ ചേരാന്‍ ദൂതുമായി എന്‍ഡിഎ സഖ്യകക്ഷിയായ ജെഎസ്എസ് വിഭാഗം നേതാവ് എ.എന്‍. രാജന്‍ ബാബു ഗൗരിയമ്മയെ സമീപിച്ചിരുന്നു. ഗൗരിയമ്മ എന്‍ഡിഎയില്‍ ചേരാന്‍ തയാറാണെങ്കില്‍ തന്റെ നേതൃത്വത്തിലുള്ള ജെഎസ്എസ് വിഭാഗം ഗൗരിയമ്മയുടെ ജെഎസ്എസില്‍ ലയിക്കാന്‍ തയാറാണെന്നും രാജന്‍ ബാബു അറിയിച്ചിരുന്നു.
വിളിച്ചു വരുത്തി സീറ്റു നല്‍കാതെ സിപിഎം വഞ്ചിച്ചെന്ന് ഗൗരിയമ്മ ആരോപിച്ചു. സീറ്റു നല്‍കാതിരുന്ന നടപടിയില്‍ കനത്ത പ്രതിഷേധമുണ്ട്. ജെഎസ്എസ് ആരെയും വഞ്ചിച്ചിട്ടില്ല. ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണര്‍ത്തി ഊണില്ലെന്ന് പറയുന്ന അവസ്ഥയാണിത്. സിപിഎം കെട്ടിപ്പെടുക്കുന്നതില്‍ തന്റെ പങ്ക് ആര്‍ക്കും നിഷേധിക്കാനാകില്ല.
നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ വേണമെന്നായിരുന്നു ജെഎസ്എസിന്റെ ആവശ്യം. അരൂര്‍, ചേര്‍ത്തല, കരുനാഗപ്പള്ളി, കായംകുളം സീറ്റുകളാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സിപിഎം ഇത് പാടെ തള്ളുകയായിരുന്നു. യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിട്ടും കെ.ആര്‍. ഗൗരിയമ്മ രണ്ടുവട്ടം എകെജി സെന്ററില്‍ പോയത് വലിയ വാര്‍ത്തയായതാണ്.
സിപിഎമ്മില്‍ നിന്ന് പുറത്തുപോയ ശേഷം 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഗൗരിയമ്മ എകെജി സെന്ററില്‍ എത്തിയത്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പലവട്ടം ഗൗരിയമ്മയെ സന്ദര്‍ശിച്ചു. സീറ്റു കാര്യം പറയുമ്പോള്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ആലോചിക്കാമെന്ന ഉറപ്പാണ് നേതാക്കള്‍ നല്‍കിയിരുന്നത്. ഈ ഉറപ്പു വിശ്വസിച്ചാണ് ഗൗരിയമ്മ ഇത്രകാലം കഴിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha