ഇതെല്ലാം റെയില്‍വേയുടെ തെറ്റാണോ അതോ യാത്രക്കാരുടെ തെറ്റാണോ? പുത്തന്‍ വന്ദേഭാരത് സ്ലീപ്പറില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞ് യാത്രക്കാര്‍

രാജ്യത്തിന് അഭിമാനമായ പുത്തന്‍ ട്രെയിനിന്റെ ഉദ്ഘാടനം കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ യാത്രക്കാരുടെ ഭാഗത്തുനിന്ന് ഇത്തരം മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നതില്‍ ഏറെ പ്രതിഷേധമാണ് ഉയരുന്നത്. വിമാനയാത്രയ്ക്ക് സമാനമായ അനുഭവം യാത്രക്കാര്‍ക്ക് നല്‍കുമെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനില്‍നിന്നുള്ള വിഡിയോ വൈറലാകുന്നു. യാത്രക്കാര്‍ ഭക്ഷണാവശിഷ്ടങ്ങള്‍ നിലത്തെറിഞ്ഞ നിലയിലുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ നിലത്തായി ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് ഭക്ഷണ പൊതികളും സ്പൂണുകളും വിഡിയോയില്‍ കാണാനാവും. യാത്രക്കാര്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ പുതിയ ട്രെയിനിന്റെ ശോഭകെടുത്തുമെന്നാണ് വിഡിയോയ്ക്കുള്ള പ്രതികരണങ്ങളിലുള്ളത്.
ഇതെല്ലാം റെയില്‍വേയുടെ തെറ്റാണോ അതോ യാത്രക്കാരുടെ തെറ്റാണോ എന്നും വിഡിയോ പോസ്റ്റ് ചെയ്തയാള്‍ ചോദിക്കുന്നുണ്ട്. അതേസമയം പണം നല്‍കിയാല്‍ പൗരബോധം വാങ്ങാന്‍ കഴിയില്ലെന്നും പണത്തിന് വിദ്യാഭ്യാസവുമായി ബന്ധമില്ലെന്നും കമന്റായി രേഖപ്പെടുത്തിയവരുമുണ്ട്. അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്ക്കും (കൊല്‍ക്കത്ത) ഇടയിലാണ് ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ യാത്ര തുടങ്ങിയത്.
https://www.facebook.com/Malayalivartha
























