കെവിൻ വധക്കേസിൽ പ്രതി ചേർക്കപ്പെടുകയും വിചാരണക്കൊടുവിൽ കോടതി വെറുതെവിടുകയും ചെയ്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിൽ പലയിടത്തും മുറിവ്; ഫ്ലാറ്റിന് മുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ കണ്ടെടുത്തു...

2018-ൽ കോളിളക്കം സൃഷ്ടിച്ച പുനലൂരിലെ കെവിൻ വധക്കേസിൽ പ്രതി ചേർക്കപ്പെടുകയും വിചാരണക്കൊടുവിൽ കോടതി വെറുതെവിടുകയും ചെയ്ത യുവാവിനെ താമസിക്കുന്ന ഫ്ലാറ്റിനു പിൻഭാഗത്തെ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ ചെമ്മന്തൂർ പ്ലാവിളക്കുഴിയിൽ വീട്ടിൽ എൻ. ഷിനുമോനാ(29)ണ് മരിച്ചത്. ചെമ്മന്തൂർ കോളേജ് ജങ്ഷനിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. മൃതദേഹത്തിൽ പലയിടത്തും മുറിവേറ്റിട്ടുണ്ട്. ഫ്ലാറ്റിന്റെ കൈവരിയില്ലാത്ത മട്ടുപ്പാവിൽനിന്ന് വീണതാവാമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. തോടിനോടു ചേർന്നുള്ള മൂന്നുനില ഫ്ലാറ്റിലാണ് ഇയാൾ താമസിച്ചുവന്നിരുന്നത്.
ഫ്ലാറ്റിനു മുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടേതെന്നു കരുതുന്ന മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം പോലീസ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കയച്ചു.
2018 മേയ് 28നാണ് നട്ടാശേരി സ്വദേശി കെവിന്റെ മൃതദേഹം തെന്മല ചാലിയേക്കര പുഴയില്‍നിന്നു കണ്ടെടുത്തത്. തെന്മല സ്വദേശിനി നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍, നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം കെവിനെ (23) തട്ടിക്കൊണ്ടുപോയി ചാലിയക്കര പുഴയില്‍ വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha























