ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക്കേസില്‍ വിധി അടുത്ത മാസം 15 ലേക്ക് കോടതി മാറ്റി

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക്കേസില്‍ വിധി പറയുന്നത് അടുത്ത മാസം 15 ലേക്ക് കോടതി മാറ്റിവച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കാമുകിയുടെ നാല് വയസുള്ള മകളേയും, കാമുകിയുടെ ഭര്‍തൃമാതാവിനേയും കൊലപ്പെടുത്തിയ ഐടി ജീവനക്കാരന്‍ നിനോ മാത്യുവാണ് ഒന്നാം പ്രതി. കൊലപാതകത്തിന്റെ ഗൂഡാലോചന നടത്തിയ നിനോയുടെ കാമുകി അനുശാന്തിയാണ് രണ്ടാംപ്രതി.
അനുശാന്തിയുടെ ഭര്‍തൃമാതാവ് ഓമന, മകള്‍ സ്വാസ്തിക എന്നിവരെ കൊലപ്പെടുത്തുകയും ഭര്‍ത്താവ് ലിജീഷിനെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതികള്‍ തമ്മിലുള്ള അവിഹിത ബന്ധമാണ് കൊലയില്‍ കലാശിച്ചത്.
2014 ഏപ്രില്‍ 16 നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നു തന്നെ ആറ്റിങ്ങള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രണ്ട് പ്രതികളേയും അറസ്റ്റ് ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha