പാലായില്‍ കെ.എം.മാണിക്കെതിരെ ഇടതി മുന്നണി സ്ഥാനാര്‍ത്ഥിയായി എന്‍സിപിയുടെ മാണി സി. കാപ്പന്‍

പാലായില്‍ കെ.എം.മാണിക്കെതിരെ ഇടതി മുന്നണി സ്ഥാനാര്‍ത്ഥിയായി എന്‍സിപിയുടെ മാണി സി. കാപ്പന്‍ മല്‍സരിക്കും. എന്‍സിപിയുടെ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. കോട്ടയ്ക്കലില്‍ എന്‍.എ.മുഹമ്മദ്കുട്ടിയും കുട്ടനാട് തോമസ് ചാണ്ടിയും എലത്തൂരില്‍ എ.കെ.ശശീന്ദ്രനുമാണ് മറ്റു സ്ഥാനാര്‍ഥികള്‍.
പാലാ മണ്ഡലത്തില്‍ 2011ല്‍ കെ.എം.മാണി (കേരള കോണ്‍ഗ്രസ്) നോടിയത് 61,239 വോട്ടും, മാണി സി. കാപ്പന്‍ (എന്‍സിപി) ആകെ വോട്ട് 55,980, ബി. വിജയകുമാര്‍ (ബിജെപി) ആകെ വോട്ട് 6,359 എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ തവണ 5,259 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.എം.മാണി വിജയിച്ചത്.
1996ല്‍ സി.കെ. ജീവനെതിരെ ഭൂരിപക്ഷം ഇരുപതിനായിരം കടന്നപ്പോള്‍ പാലാ വിട്ട സിപിഎം സീറ്റ് എന്‍സിപിക്കു നല്‍കുകയായിരുന്നു. കഴിഞ്ഞ രണ്ടു തവണയായി മാണി സി. കാപ്പനും 2001ല്‍ ഉഴവൂര്‍ വിജയനുമാണ് എന്‍സിപിക്കു വേണ്ടി മാണിയെ എതിരിട്ടത്. 2001ല്‍ ഇരുപതിനായിരത്തിനു മേലെയുണ്ടായിരുന്ന ഭൂരിപക്ഷം കഴിഞ്ഞ തിരഞ്ഞെടുപ്പോടെ അയ്യായിരത്തിലേക്ക് എത്തിക്കാന്‍ എന്‍സിപിക്കു കഴിഞ്ഞിരുന്നു.
എന്‍സിപി ദേശീയ സെക്രട്ടറി ജിമ്മി ജോര്‍ജിന്റെ പേരും മണ്ഡലത്തില്‍ സജീവ പരിഗണനയിലുണ്ടായിരുന്നു. അതേസമയം, പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ആരാകുമെന്ന് ഉറപ്പായിട്ടില്ല. പി.സി.തോമസ് മല്‍സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
ഇത്തവണ പാല മണ്ഡലത്തില്‍ ഭുരിപക്ഷം ഇരട്ടിപ്പിക്കാനാകും പാലാക്കാരുടെ സ്വന്തം മാണി സര്‍ ശ്രമിക്കുക.
എന്നാല്‍ കെ.എം.മാണിയെ പാലായില്‍ ഇത്തവണ തോല്പിക്കാന്‍ സാധിക്കുമെന്നാണ് ഇടത് ക്യാമ്പുകളുടെ വിശ്വാസം. കൂട്ടത്തില്‍ എന്‍ഡിെ സ്ഥാനാര്‍ത്ഥിയായി പി.സി.തോമസ് കൂടിയെത്തിയാല്‍ പാലായിലെ പോരാട്ടം തീ പാറുന്നതാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha