വിളപ്പില്‍ശാലയില്‍ ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന് പരാതി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

തിരുവന്തപുരം വിളപ്പില്‍ശാല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നിഷേധിക്കപ്പെട്ട യുവാവ് മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് കൊല്ലംകോണം സ്വദേശി ബിസ്മീര്‍ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.
കഴിഞ്ഞ ദിവസം ആരോഗ്യകേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജനുവരി 19നായിരുന്നു ദാരുണ സംഭവം. യുവാവിനെ ഭാര്യ ജാസ്മിന്‍ സ്‌കൂട്ടറിലാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. ജാസ്മിന്‍ പലതവണ ആശുപത്രിക്കുള്ളില്‍ പോയിട്ടും ഒരാളുപോലും ചികിത്സ നല്‍കാനായി എത്തിയിട്ടില്ലയെന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.13 വയസുമുതല്‍ ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളുള്ള ആളാണ് ബിസ്മീര്‍. അതേസമയം, പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഗേറ്റ് തുറന്നിരുന്നുവെന്നും എന്നാല്‍ അകത്തേക്ക് കടക്കുന്ന വാതില്‍ അടഞ്ഞാണ് കിടന്നതെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിക്കാനാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലുള്ളവര്‍ പറഞ്ഞത്. ആശുപത്രിയിലെത്തിക്കും മുന്‍പേ യുവാവ് മരിച്ചിരുന്നു. അതേസമയം, കുടുംബാരോഗ്യകേന്ദ്രത്തില്‍ നല്‍കാന്‍ സാധിക്കുന്ന ചികിത്സകളെല്ലാം നല്‍കിയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഡോക്ടറുടെ സേവനം ലഭ്യമാക്കി, ഓക്‌സിജന്‍ സപ്പോര്‍ട്ടും നെബുലൈസേഷനും ഇന്‍ഞ്ചക്ഷനും നല്‍കിയിരുന്നുവെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.സംഭവത്തില്‍ വിവിധ സംഘടനകള്‍ വിളപ്പില്‍ശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
https://www.facebook.com/Malayalivartha

























