ആണ്‍സുഹൃത്തിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി

സുഹൃത്തിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. റാനു എന്ന ജയഗോപാല്‍ ഗൗര്‍ (27), സുന്ദര്‍ ഭഗവാന്‍ ദാസ് (26) എന്നിവരാണ് പ്രതികള്‍. സാഗര്‍ ജില്ലയിലെ വനപ്രദേശത്താണ് ദാരുണസംഭവം ഉണ്ടായത്. യുവതിയുടെ ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ മര്‍ദിച്ച് ഓടിച്ച ശേഷമാണ് ഇരുവരും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത്.
ജനുവരി 20നായിരുന്നു സംഭവം. സുഹൃത്തിനൊപ്പം വനപ്രദേശം സന്ദര്‍ശിക്കവെയാണ് യുവതി ആക്രമിക്കപ്പെട്ടത്. വനത്തില്‍ വച്ച് യുവതിയെയും സുഹൃത്തിനെയും കണ്ട പ്രതികള്‍ ഇവരെ തടയുകയായിരുന്നു. സുഹൃത്തിനെ മര്‍ദിച്ച് ഓടിച്ച ശേഷം യുവതിയെ ഉള്‍ക്കാട്ടിലേക്കു കൊണ്ടുപോയി ഇരുവരും പീഡിപ്പിക്കുകയായിരുന്നു. യുവതിയെ പീഡിപ്പിച്ച ശേഷം ഇരുവരും കടന്നുകളഞ്ഞു. റോഡിലെത്തിയ യുവതി ബഹളം വച്ചതിനെത്തുടര്‍ന്ന് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
വനത്തിനു സമീപത്തെ താമസക്കാരാണ് പ്രതികള്‍. സംഭവദിവസം രാത്രി തന്നെ കേസ് റജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതികളെ പിടികൂടാന്‍ വൈകിയെന്ന് ആരോപണമുണ്ട്. അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























