Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു

31 JANUARY 2026 08:35 PM IST
മലയാളി വാര്‍ത്ത

കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ സി.ജെ. റോയിയുടെ മരണം അന്വേഷിക്കാന്‍ ബെംഗളൂരു സിറ്റി . ഹോസൂര്‍ റോഡിലെ ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച റോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍, അശോക് നഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത അസ്വാഭാവിക മരണ റിപ്പോര്‍ട്ട് (UDR No. 5/2026) ഇനി എസ്.ഐ.ടി ആകും വിശദമായി അന്വേഷിക്കുക.

 

സിറ്റി പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിംഗിന്റെ ഉത്തരവ് പ്രകാരം ഡിസിപി (സൗത്ത്) ലോകേഷ് ജഗലാസര്‍ ആണ് എസ്.ഐ.ടിയുടെ തലവന്‍. ജോയിന്റ് പോലീസ് കമ്മീഷണര്‍ (വെസ്റ്റ് സോണ്‍) സി. വംശി കൃഷ്ണയുടെ മേല്‍നോട്ടത്തിലാണ് സംഘം പ്രവര്‍ത്തിക്കുക. സെന്‍ട്രല്‍-സൗത്ത് ഡിവിഷനുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സിസിആര്‍ബി (CCRB) അംഗങ്ങളും സംഘത്തിലുണ്ടാകും. നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം ഉറപ്പാക്കാന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.

കൊച്ചി ഐടി യൂണിറ്റിന്റെ റെയ്ഡ് തടയണമെന്ന റോയിയുടെ ഹര്‍ജി കോടതി തള്ളിയതിന് പിന്നാലെയായിരുന്നു പരിശോധന. കോടതി നിര്‍ദ്ദേശപ്രകാരം റെയ്ഡ് വീഡിയോയില്‍ പകര്‍ത്തുമ്പോള്‍ എങ്ങനെ ഈ മരണം സംഭവിച്ചു എന്നത് ദുരൂഹമാണ്.

മാനസിക പീഡനം: വിരല്‍ ചൂണ്ടുന്നത് ഐടി ഉദ്യോഗസ്ഥര്‍ക്ക് നേരെ

ആദായനികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ റോയിയെ മാനസികമായി ക്രൂരമായി പീഡിപ്പിച്ചുവെന്ന് സഹോദരന്‍ സി.ജെ. ബാബു ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. കമ്പനി ഡയറക്ടര്‍ ടി.ജെ. ജോസഫ് നല്‍കിയ ഔദ്യോഗിക പരാതിയിലും സമാനമായ ആരോപണങ്ങളുണ്ട്. കടബാധ്യതയോ മറ്റ് സാമ്പത്തിക പ്രയാസങ്ങളോ റോയിക്ക് ഉണ്ടായിരുന്നില്ലെന്നും, റെയ്ഡിന്റെ ഭാഗമായുണ്ടായ സമ്മര്‍ദ്ദമാണ് മരണത്തിന് പിന്നിലെന്നും കുടുംബം ഉറപ്പിച്ചു പറയുന്നു.

 

 

 

ഡയറി കസ്റ്റഡിയില്‍; കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു

അന്വേഷണത്തിന്റെ ഭാഗമായി റോയിയുടെ ഭാര്യ, മകന്‍, മകള്‍ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഹലസുരുവിലെ ഹോട്ടലില്‍ വെച്ചായിരുന്നു മൊഴിയെടുപ്പ്. റോയിയുടെ കൈപ്പടയിലുള്ള വ്യക്തിഗത ഡയറി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണത്തിന് മുന്‍പ് അദ്ദേഹം എഴുതിയ കുറിപ്പുകളോ സൂചനകളോ ഇതിലുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. സംഭവസമയത്ത് ഓഫീസിലുണ്ടായിരുന്ന ഐടി ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്യും.

 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പ്രകാരം, വെടിയുണ്ട റോയിയുടെ ഹൃദയം തുളച്ച് പുറത്തുപോയിരുന്നു. മരണത്തിന് നിമിഷങ്ങള്‍ക്ക് മുന്‍പ് 'അമ്മയോട് സംസാരിക്കണം' എന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും വിവരമുണ്ട്. ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം നാളെ ബന്നാര്‍ഘട്ട സെന്റ് ജോസഫ് പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ബന്നാര്‍ഘട്ടയിലെ 'നേച്ചര്‍ കോണ്‍ഫിഡന്റ് കാസ്‌കോഡില്‍' നടക്കും.

ആദായ നികുതി വകുപ്പിന്റെ വിശദീകരണം

ആരോപണങ്ങള്‍ ശക്തമാകുമ്പോഴും, സമ്മര്‍ദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക നിലപാട്. നിയമപരമായ നടപടികള്‍ മാത്രമാണ് ഉണ്ടായതെന്നും ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ തയ്യാറാണെന്നും വകുപ്പ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (6 minutes ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (11 minutes ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (18 minutes ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (23 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (47 minutes ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (55 minutes ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (1 hour ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (1 hour ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (1 hour ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (1 hour ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (1 hour ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (4 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (4 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (5 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (6 hours ago)

Malayali Vartha Recommends