Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...


ആദ്യ അഞ്ചിൽ പോലും കേരളമില്ല?,പാചകവാതക ഉപഭോഗത്തിൽരാജ്യത്ത് ഒന്നാമത് തെലങ്കാന !എസ്.ബി.ഐ പഠനത്തിലെ വിവരങ്ങൾ..


സർക്കാരിന്റെ പുതിയ മദ്യനയം..ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വൻ അഴിച്ചുപണി !പുറത്തുവരുന്ന നിർണ്ണായക വിവരങ്ങൾ..കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം..


മുഖ്യമന്ത്രിക്ക് പിന്നാലെ സല്യൂട്ട്..?,ആദ്യം കാണാതെ ഇരുന്ന സതീശൻകണ്ടപ്പോൾ എഴുന്നേറ്റ് നിന്ന് മടക്കി !കണ്ണുനിറയിക്കുന്ന ആ നിമിഷം..വൈറലായി ആ മനോഹര വീഡിയോ..


അമേരിക്കയുടെ ആക്രമണങ്ങളിൽ പങ്കെടുത്ത യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ..നേർക്കുനേർ വെല്ലുവിളിച്ച് ഇറാൻ സേന..ബങ്കറിലൊളിപ്പിച്ച് അമേരിക്ക..

പ്രകൃതിദത്ത വജ്രാഭരണ കളക്ഷനായ 'സ്വേ' അവതരിപ്പിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്...

16 NOVEMBER 2026 05:25 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ നാലാമത്തെ വലിയ ജ്വല്ലറി റീട്ടെയ്‌ലറും റെസ്പോൺസിബിൾ ജ്വല്ലറുമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രകൃതിദത്ത വജ്രാഭരണങ്ങൾക്കു മാത്രമായി 'സ്വേ' കളക്ഷൻ അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ മാറിവരുന്ന അഭിരുചികൾക്കനുസൃതമായി, സ്പൈറൽ ഷേപ്പിൽനിന്നും പ്രചോദനമുൾക്കൊണ്ട് ആധുനിക ഡിസൈനിലുള്ള വജ്രാഭരണങ്ങളാണ് 'സ്വേ' ആഭരണ ശേഖരത്തിലുള്ളത്. വജ്രങ്ങളുടെ സവിശേഷമായ വിന്യാസം ആഭരണങ്ങൾക്ക് പ്രത്യേക ചാരുത നൽകുന്നു. കാഴ്ചയിൽ വേറിട്ടുനിൽക്കുന്നതും എന്നാൽ ഭാരം കുറഞ്ഞതുമായ ഈ ആഭരണങ്ങൾ ദൈനംദിന ഉപയോഗത്തിനും പ്രത്യേക ആഘോഷങ്ങൾക്കും ഒരുപോലെ അണിയാൻ അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ലളിതമായും ലെയർ ചെയ്തും ഉപയോഗിക്കാൻ കഴിയുന്ന 'സ്വേ' കളക്ഷനിലെ ഓരോ ആഭരണങ്ങളും ആധുനിക സ്ത്രീയുടെ ആഭരണ സങ്കൽപ്പങ്ങളെ തൃപ്തിപ്പെടുത്തുന്നതാണ്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡർ ആലിയ ഭട്ട് ജനങ്ങളിലേക്ക് എത്തിച്ച 'ഡയമണ്ട്സ് ദാറ്റ് മൂവ് വിത്ത് യു' (Diamonds That Move With You) എന്ന പുതിയ ക്യാംപെയ്നിലൂടെയാണ് 'സ്വേ' കളക്ഷൻ അവതരിപ്പിച്ചിരിക്കുന്നത്. മനസ്സിനിണങ്ങുന്ന ആഭരണങ്ങൾ അണിഞ്ഞ് ഓരോ നിമിഷവും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന സ്ത്രീകളുടെ പ്രതിരൂപമായി ആലിയ ഭട്ട് ക്യാംപെയ്നിൽ തിളങ്ങുന്നു.

സ്ത്രീകളുടെ ദൈനംദിന ജീവിതത്തിലെ ആഘോഷങ്ങളിൽനിന്നും ചുമതലകളിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് 'സ്വേ' കളക്ഷൻ ഒരുക്കിയിരിക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി. അഹമ്മദ് പറഞ്ഞു. തങ്ങളുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നതും വിവിധ സന്ദർഭങ്ങൾക്ക് അനുയോജ്യമായതുമായ ആഭരണങ്ങൾക്കാണ് ഇന്നത്തെ സ്ത്രീകൾ മുൻഗണന നൽകുന്നത്. സ്പൈറൽ ഡിസൈനുകൾ, ഓപ്പൺ സ്പേസുകൾ, യഥാർത്ഥ ഡയമണ്ടുകൾ എന്നിവ സമന്വയിപ്പിച്ചാണ് 'സ്വേ' ആഭരണങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുറഞ്ഞ ഭാരവും ഏത് അവസരത്തിനും ഇണങ്ങുന്ന വൈവിധ്യമാർന്ന ഡിസൈനുകളുമാണ് ഈ പുതിയ കളക്ഷന്റെ പ്രത്യേകതയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ വ്യാപാര രീതികളിലൂടെ ഉപഭോക്തൃ വിശ്വാസം സംരക്ഷിക്കുന്ന മലബാർ പ്രോമിസുകളുടെ കരുത്തിലാണ് 'സ്വേ' വജ്രാഭരണ കളക്ഷൻ പുറത്തിറങ്ങിയിരിക്കുന്നത്. വിശ്വസനീയ ഉറവിടങ്ങളിൽനിന്നും പ്രകൃതിദത്ത മാർഗങ്ങളിലൂടെ ശേഖരിക്കുന്ന സർട്ടിഫൈഡ് വജ്രങ്ങൾ, ബിഐഎസ് ഹാൾമാർക്കുള്ള സ്വർണം എന്നിവ ഉപയോഗിച്ചു നിർമിക്കുന്ന ഇത്തരം ആഭരണങ്ങൾ 28 കർശന ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് വിപണിയിലെത്തുന്നത്. പഴയ സ്വർണ്ണത്തിനും ഡയമണ്ടിനും 100 ശതമാനം എക്സ്ചേഞ്ച് മൂല്യം, സുതാര്യമായ വിലനിർണ്ണയം, ആജീവനാന്ത സൗജന്യ മെയിന്റനൻസ് എന്നിങ്ങനെയുള്ള മലബാർ പ്രോമിസസ്, 'സ്വേ' വജ്രാഭരണ ശേഖരത്തിനും ബാധകമാണ്.

സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ രീതികളിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്താനുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ തുടർച്ചയായ പ്രതിബദ്ധത കൂടിയാണ് ഈ പുതിയ ആഭരണകളക്ഷൻ അവതരിപ്പിച്ചതിലൂടെ പ്രതിഫലിക്കുന്നത്. എല്ലാ സ്വർണ്ണാഭരണങ്ങളും എച്ച്.യു.ഐ.ഡി (HUID) യോടുകൂടിയ ബി.ഐ.എസ് (BIS) ഹാൾമാർക്ക് ചെയ്തവയാണ്, കൂടാതെ ഡയമണ്ട് ആഭരണങ്ങൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയവയുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...  (4 minutes ago)

ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട് കേരളത്തിലെ ജര്‍മ്മന്‍ അധ്യാപകരുടെ കൂട്ടായ്മയ്ക്ക് തുടക്കമാകും...  (25 minutes ago)

പ്രകൃതിദത്ത വജ്രാഭരണ കളക്ഷനായ 'സ്വേ' അവതരിപ്പിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്...  (34 minutes ago)

ആദ്യ അഞ്ചില്‍ കേരളമില്ല  (40 minutes ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവനം  (46 minutes ago)

യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ  (46 minutes ago)

ആ വീഡിയോ കണ്ട് വല്ലാത്തൊരു ഫീലെന്ന് സോഷ്യല്‍ മീഡിയ  (56 minutes ago)

ഹഡില്‍ ഗ്ലോബല്‍ 2026-ല്‍ കേരളത്തിലെ നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജിടെക് നിക്ഷേപകരുടെ പിന്തുണ: ചെക്ക് മേറ്റ് പിച്ച് സെഷനില്‍ താല്‍പര്യപത്രങ്ങള്‍ കൈമാറി...  (1 hour ago)

#Geopolitics വൻ യുദ്ധത്തിന് തുടക്കമോ?  (1 hour ago)

#GoldRateToday വാങ്ങാൻ കാത്തിരുന്നവർക്ക് സുവർണ്ണാവസരം  (1 hour ago)

#JatayuEarthsCenter സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ പോര്  (1 hour ago)

ഡേറ്റിങ് ആപ്പിലൂടെ പ്രണയം; വിവാഹത്തിനായി കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയ 61-കാരിയെ പ്രായം പറഞ്ഞ് കൈയൊഴിഞ്ഞ് 31-കാരൻ  (1 hour ago)

#Louisiana പീഡനവീരന് വധശിക്ഷയ്ക്ക് സമാനമായ ശിക്ഷ!  (1 hour ago)

വാഹന ഉടമകളെ ലക്ഷ്യമിട്ട് പുതിയ സൈബർ കെണി; വ്യാജ ഇ-ചലാൻ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും...  (1 hour ago)

#UnsolvedMysteries ഇന്നും കാത്തിരിക്കുന്ന കുടുംബങ്ങൾ  (1 hour ago)

Malayali Vartha Recommends