സർക്കാരിന്റെ പുതിയ മദ്യനയം..ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വൻ അഴിച്ചുപണി !പുറത്തുവരുന്ന നിർണ്ണായക വിവരങ്ങൾ..കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം..

കേരളത്തിലെ പുതിയ യു.ഡി.എഫ് (UDF) സർക്കാരിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ മദ്യനയം ഉടൻ പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇതിന്റെ കരട് നിർദ്ദേശങ്ങൾ ഈ ആഴ്ച തന്നെ മുഖ്യമന്ത്രിക്ക് മുന്നിലെത്തുമെന്ന് ചില റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട് . ടൂറിസം മേഖലയെ ബാധിക്കാത്ത തരത്തിൽ ഉത്തരവാദിത്തത്തോടെയുള്ള മദ്യപാനം (Responsible Drinking) പ്രോത്സാഹിപ്പിക്കുകയും, മദ്യത്തിന്റെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കുകയും ചെയ്യുക എന്നതാണ് പുതിയ നയത്തിന്റെ പ്രധാന ലക്ഷ്യമെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കിയിട്ടുണ്ട്
.
യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ. ഈ ആഴ്ച തന്നെ നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിലെത്തും എന്നാണ് വിവരം. പുതിയ മദ്യനയത്തിലൂടെ ബെവ്‌കോ ഔട്ട്ലെറ്റുകളുടെ മുഖം മാറും. എന്നാൽ, എണ്ണം കൂട്ടില്ല. ഔട്ട്ലെറ്റുകളുടെ രൂപ ഘടന ഏകീകരിക്കും. സെൽഫ് ഹെൽപ് ഔട്ട്ലെറ്റുകൾക്ക് പ്രാധാന്യം നൽകും. പക്ഷേ ബെവ്‌കോ ഔട്ട്ലെറ്റുകളുടെ എണ്ണം കൂട്ടില്ല. ഔട്ട്ലറ്റുകളുടേയും വേർഹൗസുകളുടേയും നടത്തിപ്പ് ആവശ്യമെങ്കിൽ സഹകരണ സംഘങ്ങൾക്ക് ലഭ്യമാക്കും. ചില്ലറ വിൽപ്പനയിലും സഹകരണ സംഘങ്ങളുടെ പങ്കാളിത്തം വന്നേക്കും. കള്ളചെത്ത് മേഖലയിൽ സമഗ്ര പരിഷ്കരണം വരും. അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിൽ നയപരമായ നിലപാട് യുഡിഎഫ് ഉപസമിതിക്ക് ശേഷമായിരിക്കും സ്വീകരിക്കുക.
സർക്കാർ സമീപനത്തിൽ ചട്ടം പറഞ്ഞ് ഉദ്യോഗസ്ഥർ വെള്ളം ചേർത്ത് തുടങ്ങിയതോടെയാണ് മദ്യനയം ഇനി വൈകിക്കൂടെന്ന നിലപാടിലേക്ക് എക്സൈസ് വകുപ്പും സർക്കാരും എത്തുന്നത്. എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ കരട് നയം തയ്യാറാക്കി ഉത്തരവാദിത്ത മദ്യപാനത്തിനാണ് ഊന്നൽ. ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം കൂട്ടില്ല, പക്ഷെ രൂപം മാറും. ഉപഭോക്താക്കളുടെ സൗകര്യത്തിനായിരിക്കും മുൻഗണന. സെൽഫ് ഹെൽപ് കൌണ്ടറുകൾ പ്രോത്സാഹിപ്പിക്കും. ബെവ്കോ ഔട്ട്ലെറ്റുകളും വേർഹൗസുകളും എറ്റെടുത്ത് നടത്താൻ സഹകരണ സംഘങ്ങൾക്ക് താൽപര്യം ഉണ്ടെങ്കിൽ മുൻഗണന കിട്ടും.
https://www.facebook.com/Malayalivartha


























